Publish Date: Tue, 21 Sep 2021 (12:12 IST)
Updated Date: Tue, 21 Sep 2021 (12:15 IST)
പൂവാറില്‍ രാത്രി മൂത്രമൊഴിക്കാന്‍ ഇറങ്ങിയെ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തു. പൂവാര്‍ എസ് ഐ സനലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. റൂറല്‍ ജില്ലാ പൊലീസ് മേധാവി മധു ആണ് എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം പൂവാര്‍ കല്ലിംഗവിളാകം സ്വദേശി സുധീര്‍ ഖാനെയാണ്(35) പൊലീസ് മര്‍ദ്ദിച്ചത്. ഞായറാഴ്ച രാത്രി പൂവാര്‍ പെട്രോള്‍ പമ്പിനു സമീപമാണ് സംഭവം. പൂവാര്‍ എസ് ഐയും സംഘവുമാണ് രോഗി കൂടിയായ യുവാവിനെ മര്‍ദ്ദിച്ചത്.
സ്ഥലത്തുവച്ച് മര്‍ദ്ദിക്കുകയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദ്ദിക്കുകയും ചെയ്തു. ഇഎംഎസ് കോളനിയിലല്ലേയെന്നും മുസ്ലീം അല്ലേയെന്നും ചോദിച്ചായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് അടക്കമുള്ളവര്‍ക്ക് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.