ഇന്ത്യയിൽ നിരോധിച്ച പബ്‌ജി ഗെയിം പേര് മാറി എത്തുന്നു.ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ-ഇന്ത്യ എന്ന പേരിലാണ് പബ്ജി ഇന്ത്യൻ വിപണിയിലേക്കെത്തുന്നത്. നിർമാതാക്കൾ ഗെയിം ടീസർ പുറത്തുവിട്ടു. എന്നാൽ ഗെയിം എന്ന് പുറത്തിറങ്ങും എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഈ മാസമോ അടുത്ത മാസമോ ഗെയിം റിലീസാകുമെന്നാണ് റിപ്പോർട്ട്.
വ്യക്തിഗത സുരക്ഷ ചൂണ്ടിക്കാട്ടി കേന്ദ്രം നിരോധിച്ചതിനു പിന്നാലെ ഇന്ത്യയിൽ തിരികെയെത്താനുള്ള ശ്രമം പബ്ജി ആരംഭിച്ചിരുന്നു. ക്യാരക്ടറുകൾ, സ്ഥലം, വസ്ത്രങ്ങൾ, ഉള്ളടക്കം, വാഹനങ്ങൾ എന്നിങ്ങനെ സകല മേഖലകളിലും ഇന്ത്യൻ ടച്ച് ഉള്ള ഗെയിമാണ് റിലീസാവുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.