Publish Date: Wed, 08 Dec 2021 (16:25 IST)
Updated Date: Wed, 08 Dec 2021 (16:30 IST)
രാജ്യത്ത് ഡിജിറ്റൽ പണമിടപാട് കൂടുതൽ പേരിലേക്കെത്തിക്കുന്നതിനായി ഫീച്ചര്‍ ഫോണിലൂടെ യുപിഐ ഇടപാട് സാധ്യമാക്കാനൊരുങ്ങി ആര്‍ബിഐ. ചെറിയ ഇടപാടുകൾക്കുള്ള പുതിയ വാലറ്റ് സംവിധാനവും ഇതിൽ ഉൾപ്പെടും.
ഇതോടെ യുപിഐ ഇടപാടുകൾ വ്യാപകമാകും. നവംബറില്‍ 401 കോടി ഇടപാടുകളാണ് യുപിഐ വഴി നടന്നത്. ഇടപാടുകളുടെ മൊത്തംമൂല്യമാകട്ടെ 6.68 ലക്ഷംകോടി രൂപയുമാണ്.