Publish Date: Fri, 18 Sep 2020 (13:42 IST)
Updated Date: Fri, 18 Sep 2020 (13:47 IST)
മികച്ച ഫീച്ചറുകളുമായി ഒരു ബഡ്ജറ്റ് ലെവൽ സ്മാർട്ട്ഫോണിനെ കൂടി അന്താരാഷ്ട്ര വിപണിയിലെത്തിച്ച് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി, റിയൽമി 7 സീരിസിൽ റിയൽമി 7i എന്ന സ്മാർട്ട്ഫോണിനെയാണ് പുതുതായി കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിയ്ക്കുന്നത്. ഏകദേശം 16,000 രൂപയ്ക്കുള്ളിൽ വില വരുന്ന സ്മാർട്ട്ഫോണാണ് 7i എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ റിയൽമി 7i എപ്പോൾ ഇന്ത്യയിലെത്തും എന്നത് വ്യക്തമല്ല.
8 ജിബി റാം 128 ജിബി സ്റ്റോറേജ് എന്ന ഒറ്റ വേരിയന്റിലാണ് നിലവിൽ സ്മാർട്ട്ഫോൺ വിപണിയിലെത്തിയിരിയ്ക്കുന്നത്. 6.5 ഇഞ്ചിന്റെ HD പ്ലസ് പഞ്ച്‌ഹോൾ ഡിസ്പ്ലേയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്. കോർണിങ് ഗൊറില്ല ഗ്ലാസിന്റെ സംരക്ഷണവും ഡിസ്പ്ലേയ്ക്കുണ്ട്. 64 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറകളാണ് ഫോണിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന്. 8 എംപി, 2 എംപി, 2 മെഗാപിക്സൽ എന്നിങ്ങനെയാണ് ക്വാഡ് ക്യാമറയിലെ മറ്റു സെൻസറുകൾ.
16 മെഗാപിക്സലാണ് സെൽഫി ക്യാമറ. ക്വാൽകോമിന്റെ ഒക്ടാകോർ സ്നാപ്ഡ്രാഗൺ 662 പ്രോസസറാണ് സ്മാർട്ട്ഫോണിന് കരുത്തുപകരുക. ആൻഡ്രോയിഡ് 10ലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 18W ഫാസ്റ്റ് ചാർജിങ് സംവിധാനത്തോടെയുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി 7i യിൽ നൽകിയിരിയ്ക്കുന്നത്.