64 മെഗാപിക്സൽ പ്രൈമറി സെൻസർ അടങ്ങിയ റിയൽമിയുടെ ആദ്യ സ്മാർട്ട്‌ഫോണ് റിയൽമി XT ഉടൻ ഇന്ത്യൻ വിണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ മാസത്തി സ്മാർട്ട്‌ഫോണിനെ റിയൽമി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും എന്നാണ് സൂചന. 64 മെഗാപിക്സൽ ക്യാമറയുള്ള സ്‌മാർട്ട്‌ഫോണുമായി തങ്ങൾ ഇന്ത്യൻ വിപണിയിൽ ആദ്യം എത്തും എന്ന് റിയൽമി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
നിരവധി പ്രത്യേകതകളുമായാണ് പുതിയ ഫ്ലാഗ്‌ഷിപ് സ്മാർട്ട്‌ഫോണിനെ കമ്പനി വിപണിയിൽ എത്തിക്കുന്നത്. ക്വാഡ് ക്യാമറ സംവിധാനം തന്നെയാണ് ഇതിൽ പ്രധാനം. 64 മെഗാപിക്സൽ പ്രൈമറി സെൻസറിന് പുറമേ 8എംപി വൈഡ് ആംഗിള്‍ ലെൻസ്. 2എംപി മാക്രോ ലെൻസ്. 2എംപി പ്രോട്രിയേറ്റ് ലെൻസ് എന്നിവയാണ് ക്വാഡ് ക്യാമറയിലുള്ളത്.
6.4ഇഞ്ച് എഎംഒഎല്‍ഇഡി സ്ക്രീനായിരിക്കും ഫോണിൽ ഇടം പിടിക്കുക. 8 ജിബി റാം 128ജിബി സ്റ്റോറേജ്, 4 ജിബി റാം 64 ജിബി സ്റ്റോറേജ്, 6 ജിബി റാം 64 ജിബി സ്റ്റോറേജ് എന്നി വേരിയന്റുകളിലാണ് സ്മാർട്ട്ഫോൺ വിപണിയിൽ പ്രതീക്ഷിക്കപ്പെടുന്നത്. ക്വാവല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 712 ഒക്ടാകോര്‍ പ്രൊസസറാണ് ഫോണിന്റെ കരുത്ത്. ആൻഡ്രോയിഡ് 9 പൈ അടിസ്ഥാനപ്പെടുത്തിയുള്ള കളർ ഒഎസ് 6ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 20W VOOC 3.0 ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനത്തോടെയാന് ഫോൺ എത്തുക