ഷവോമിക്ക് മുൻപേ റിയൽമി ? 64 എംപി ക്യാമറയുമായി റിയൽമി ദീപാവലിക്ക് മുൻപ് എത്തും !

ശനി, 10 ഓഗസ്റ്റ് 2019 (17:24 IST)
64 മെഗാപിക്സൽ ക്യമറയുള്ള സ്മാർട്ട്‌ഫോണുമയി തങ്ങൾ ഉടൻ വിപണിയിലെത്തും എന്ന് ഷവോമി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റിയൽമിയും ഇത്തരമൊരു സ്മാർട്ട്‌ഫോൺ ഒരുക്കുന്നതായി പ്രഖ്യാപിച്ചത്. എന്നാൽ ഷവോമിക്ക് മുൻപ് തന്നെ റിയൽമിയുടെ 64 മെഗാപിക്സൽ ക്യമറ സ്മാർട്ട്‌ഫോൺ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.
 
ഒക്ടോബർ 27ന് മുൻപ് സ്മാർട്ട്‌ഫോൺ വിപണിയിൽ എത്തും എന്നാണ് സൂചന. സ്മാർട്ട്‌ഫോണിനെ കുറിച്ച് അധികം വിവരങ്ങൾ റിയൽമി പുറത്തുവിട്ടിട്ടില്ല എങ്കിലും ക്യാഡ് ക്യാമറ സംവിധാനത്തോടെയാവും ഫോൺ എത്തുക എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഏത് സ്മാർട്ട് ഫോണിലാണ് 64 എംപി ക്യാമറ ആദ്യം എത്തുക എന്നും റിയൽമി പുറത്തുവിട്ടിട്ടില്ല. 
 
റിയൽമി 5, റിയൽമി 5 പ്രോ എന്നീ സ്മാർട്ട്‌ഫോണുകളിൽ ക്വാഡ് ക്യമറ ഉണ്ടായിരികും എന്ന് ടീസറുകളിൽ നിന്നും വ്യക്തമാണ്. ഇവയിലാവാം ആദ്യം 64 എംപി ക്യാമറ ഇടപിടിക്കുക.. റിയൽമി എക്സിന്റെ പിൻഗാമിയായി അണിയറയിൽ ഒരുങ്ങുന്ന സ്മാർട്ട്‌ഫോണിലും ഈ സംശയം നിലനിൽക്കുന്നുണ്ട്.
 
ക്വാഡ് ക്യാമറയിൽ സൂപ്പര്‍ വൈഡ് ആംഗിൾ‍, അള്‍ട്രാ മാക്രോ, അള്‍ട്രാ നൈറ്റ്‌സ്‌കേപ്പ് എന്നീ സംവിധാനങ്ങൾ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. 64 എംപി ചിത്രങ്ങൾ പകർത്തുന്നതിന് പ്രത്യേക ഐക്കൺ തന്നെ ഉണ്ടാകും. അല്ലാത്തപ്പോൾ 16 മെഗാപിക്സൽ ചിത്രങ്ങളാണ് പകർത്തുക. .64 എംപി ക്വാഡ് ക്യാമറ സംവിധാനത്തിൽ പകർത്തിയ ചില ചിത്രങ്ങൾ റിയൽമി സാമൂഹ്യ മാധ്യമങ്ങൾ വഴി പങ്കുവച്ചിട്ടുണ്ട്.  

Here’s how you get great details when you shoot with 64MP. The resolution advantage is obvious.#LeapToQuadCamera pic.twitter.com/3VSNvSyOvU

— realme (@realmemobiles) August 8, 2019

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വീരപ്പനെ വധിച്ചു, നക്‍സല്‍ വേട്ട നടത്തി; വിജയ് കുമാര്‍ ഇനി ജമ്മു കശ്‌മീര്‍ ലഫ്‌റ്റനന്റ് ഗവര്‍ണറോ ?