പോപ്പ് അപ്പ് സെൽഫി ക്യാമറ, നോച്ച്‌ലെസ് ഫുൾവ്യു ഡിസ്‌പ്ലേ, റിയൽമി X ഉടൻ വിപണിയിലേക്ക് !

Webdunia
ശനി, 4 മെയ് 2019 (13:18 IST)
സ്മർട്ട്ഫോൺ വിപണിയിൽ ഷവോമിയ്ക്ക് കടുത്ത മത്സരം സൃഷ്ടിക്കാൻ തന്നെയാണ് റിയൽമി ഒരുങ്ങുന്നത്. ഷവോമി വിപണിയിലിറക്കുന്ന ഓരോ സ്മാർട്ട്ഫോണുകൾക്കും മികച്ച കൌണ്ടർ സ്മാർട്ട്ഫോണുകളെ എത്തിച്ച് വിപണി പിടിക്കുകയാണ് റിയൽമി. ഇപ്പോഴിത ഏറെ പ്രത്യേകതകളുമായി റിയൽമി X എന്ന ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിനെ റിയൽമി വിപണിയിലെത്തിക്കാൻ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ.
 
ചൈനീസ് വിപണിയിലാരിരിക്കും ഫോൺ ആദ്യം അവതരുപ്പിക്കുക.  മെയ് 15ന് റിയമി 3 പ്രോയെയോ, റിയൽമി Xനെയോ കമ്പനി വിപണിയിൽ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ. റെഡ്മി X സ്മാർട്ട്ഫോൺ വിപണിയിലെത്തും എന്ന് വാർത്തകൾ പ്രചരിച്ചപ്പോൾ തന്നെ റിയൽമി X അണിയറയിൽ ഒരുങ്ങുന്നതായി റിയൽമി മേധാവി വ്യക്തമാക്കിയിഒരുന്നു.
 
റിയൽമിയുടേതായി അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട്ഫോൺ എന്ന പേരിൽ ചില പ്രൊമോ വീഡിയോകളും ചിത്രങ്ങളും ലീക്കായിട്ടുണ്ട്. ഇത് റിയൽമി Xന്റേതാണ് എന്നാണ് കരുതപ്പെടുന്നത്. നോച്ച് ലെസ് ഫുൾ വ്യു ഡിസ്‌പ്ലേയും പോപ്പ് സെൽഫി ക്യാമറയുമാണ് ഫോണിൽ ഉണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ. ക്വാൽകോമിന്റെ 730 എസ് ഒ സി പ്രൊസസറും, 48 മെഗാപിക്സലിന്റെ പ്രൈമറി റിയർ ക്യാമറയും ഫോണിൽ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.  
 
റിയൽമി Xന് ശേഷം അധികം വൈകാതെ തന്നെ റിയൽമി X Proയെയും കമ്പനി വിപണിയിൽ എത്തിക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 855 പ്രോസസറാണ് പ്രോയിൽ പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ ഇരു ഫോണുകളും എപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തും കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

അടുത്ത ലേഖനം
Show comments