Select Your Language

Notifications

webdunia
webdunia
webdunia
webdunia

6,499രൂപക്ക് ഡ്യുവൽ റിയർ ക്യാമറ, കരുത്ത് പകരുന്നത് സോണിയുടെ ഐഎംഎക്സ് സെൻസർ, റെഡ്മി 8A ഉടൻ വിൽപ്പനക്കെത്തും !

6,499രൂപക്ക് ഡ്യുവൽ റിയർ ക്യാമറ, കരുത്ത് പകരുന്നത് സോണിയുടെ ഐഎംഎക്സ് സെൻസർ, റെഡ്മി 8A ഉടൻ വിൽപ്പനക്കെത്തും !
, ബുധന്‍, 25 സെപ്‌റ്റംബര്‍ 2019 (19:35 IST)
7 സിരീസ് സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ വലിയ നേട്ടം കൊയ്തതിന് പിന്നാലെ 8 സിരീസിൽ ആദ്യ സ്മാർട്ട്ഫോണിനെ ഇന്ത്യയിലെത്തിച്ചിരിക്കുകയാണ് ഷവോമി. റെഡ്മി 7 എയുടെ അടുത്ത തലമുറ പതിപ്പായ 8 എയാണ് ഷവോമി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച ഫീച്ചറുകൾ ഏറ്റവും കുറഞ്ഞ വിലയിൽ എത്തിക്കുകയാണ് 8 എയിലൂടെ ഷവോമി. ഈ വർഷം തുടക്കത്തിലാണ് റെഡ്മി 7 എ ഇന്ത്യൻ വിപണിയിൽ എത്തിയത്. ഇതിന് പിന്നാലെ തന്നെ 8 എയെയും റെഡ്മി വിപണിയിൽ എത്തിച്ചു. 
 
സ്മാർട്ട്ഫോണിന്റെ വിശദാംശങ്ങൾ ഫ്ലിപ്കാർട്ടിലൂടെ റെഡ്മി പുറത്തുവിട്ടുകഴിഞ്ഞു. സെപ്തംബർ 29 മുതൽ ഫ്ലിപ്കാർട്ടിലൂടെയും എംഐ ഡോട്കോമിലൂടെയും ഫോൺ വാങ്ങാനാകും. 2 ജിബി റാം 32 ജിബി സ്റ്റോറേജ്, 3 ജിബി റാം 32ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് സ്മാർട്ട്‌ഫോൺ എത്തിയിരിക്കുന്നത്. പ്രാരംഭ മോഡലിന് 6,499 രൂപയും, ഉയർന്ന മോഡലിന് 6,999 രൂപയുമാണ് വില. 7 എയിൽനിന്നും കൂടുതൽ മാറ്റങ്ങളോടെയാണ് 8 എ എത്തുന്നത്. 6.22 ഇഞ്ച് എച്ച്ഡി പ്ലസ് വാട്ടർ നോച്ച് ഡിസ്പ്ലേയാണ് ഫോണിൽ ഉണ്ടാവുക. ഡിസ്‌പ്ലേക്ക് ഗൊറില്ല ഗ്ലാസ് 5ന്റെ സംരക്ഷണം നൽകിയിരിക്കുന്നു. 
 
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 439 പ്രോസസറാണ് ഒക്ടാകോർ പ്രൊസസറാണ് ഫോണിൽ ഇടം പിടിച്ചിരിക്കുന്നത്. 12 മെഗാപിക്സൽ പ്രൈമറി സെൻസർ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറകളാണ് സ്മാർട്ട്ഫോണിൽ ഉള്ളത്. സോണിയുടെ ഐഎംഎക്സ് 363 സെൻസറാണ് ക്യാമറക്ക് കരുത്ത് പകരുന്നത്. 18W അതിവേഗ ചാർജിംഗ് സാങ്കേതികവിദ്യയോടുകൂടിയ 5000 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടി സിദ്ദിക്കിനെതിരായ വീഡിയോ, ഭാര്യ ദുബായില്‍ തുടരുന്നു; തന്നെയും കുടുംബത്തെയും അപമാനിച്ചെന്ന് ഭാര്യയുടെ പരാതി