Publish Date: Wed, 25 Sep 2019 (19:17 IST)
Updated Date: Wed, 25 Sep 2019 (19:20 IST)
കോഴിക്കോട് ഡി സി സി പ്രസിഡന്‍റ് ടി സിദ്ദിക്കിനെതിരെ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതിനെതിരെ സിദ്ദിക്കിന്‍റെ ഭാര്യ ദുബായ് പൊലീസില്‍ പരാതി നല്‍കി. ഈ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കേസ് സംബന്ധിച്ച തുടര്‍നടപടികള്‍ക്കായി സിദ്ദിക്കിന്‍റെ ഭാര്യ ഷറഫുനീസ ദുബായില്‍ തുടരുകയാണ്.
തന്നെയും കുടുംബത്തെയും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്നാണ് സിദ്ദിക്കിന്‍റെ ഭാര്യ പരാതി നല്‍കിയിരിക്കുന്നത്. രാഷ്ട്രീയ എതിരാളികളാണ് വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള വീഡിയോ പ്രചരിപ്പിച്ചതിന് പിന്നിലെന്ന് പരാതിയില്‍ പറയുന്നു.
ടി സിദ്ദിക്ക് ദുബായില്‍ പൊതുപരിപാടികള്‍ക്കായി എത്തിയപ്പോള്‍ നടത്തിയ ഡെസര്‍ട്ട് സഫാരിയിലെ വീഡിയോയും ചിത്രങ്ങളും ഉപയോഗിച്ചാണ് സിദ്ദിക്കിനെതിരായ വ്യക്തിഹത്യ നടക്കുന്നതെന്നാണ് ആരോപണം.