Select Your Language

Notifications

webdunia
webdunia
webdunia
webdunia

റെഡ്മിയുടെ നോട്ട് 8ഉം നോട്ട് 8 പ്രോയും ഇന്ത്യയിൽ, ഫീച്ചറുകൾ അറിയൂ !

വാർത്ത
, ബുധന്‍, 16 ഒക്‌ടോബര്‍ 2019 (16:23 IST)
റെഡ്മി നോട്ട് 8, നോട്ട് 8 പ്രോ സ്മാർട്ട്‌ഫോണുകളെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഷവോമി. ഗൊറില്ല ഗ്ലാസ് സംരക്ഷണം, 64 മെഗാപിക്സൽ ക്യാമറ, ഫാസ്റ്റ് ചാർജിംഗ് സംവിധാനം തുടങ്ങി നിരവധി ഫീച്ചറുകളുമായാണ് ഇരുഫോണുകളെയും ഷവോമി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ 21 മുതൽ എംഐ ഡോട്കോം, എംഐ ഹോം സ്റ്റോർസ്, ആമസോൺ എന്നിവയിലൂടെ ഫോൺ വിൽപ്പനക്കെത്തും.
 
റെഡ്മി നോട്ട് 8
 
6.39 ഇഞ്ച് ഫുൾ എച്ച് ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 4 ജിബി റാം 64 ജിബി സ്റ്റോറേജ്, 6 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് സ്മാർട്ട്‌ഫോൺ വിപണിയിൽ എത്തിയിരിക്കുന്നത്. അടിസ്ഥാന വേരിയന്റിന് 9,999 രൂപയും ഉയർന്ന വേരിയന്റിന് 12,999 രൂപയുമാണ് വില.


 
48 മെഗപിക്സൽ അടങ്ങിയ ക്വാഡ് റിയർ ക്യാമറകളാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. 8 മെഗാപിക്സലിന്റെ 12 ഡിഗ്രി അൾട്ര വൈഡ് ആംഗിൾ ലെൻസ്, രണ്ട് മെഗാപിക്സൽ, ഡെപ്ത് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവയാണ് ക്വാഡ് ക്യമറയിലെ മറ്റു സെൻസറുകൾ. 13 മെഗാപിക്സലാണ് സെൽഫി ക്യാമറ.
 
ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 665 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. അൻഡ്രോയിഡ് 9 പൈയിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുക. 18W ഫാസ്റ്റ് ചാർജിംഗ് സംവിധാനത്തോടുകൂടിയ 4000 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോണിൽ ഒരുക്കിയിട്ടുള്ളത്. 
 
റെഡ്മി നോട്ട് 8 പ്രോ 
 
6.53 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് നോട്ട് 8 പ്രോയിൽ ഉള്ളത്. ഗൊറില്ലാ ഗ്ലാസ് 5 ന്റെ സംരക്ഷണം നോട്ട് 8 പ്രോയുടെ ഡിസ്‌പ്ലേക്കും പിറകിലൂം നൽകിയിരിക്കുന്നു. 6 ജിബി 64ജിബി, 6 ജിബി 128 ജിബി, 8 ജിബി 128 ജിബി എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് നോട്ട് 8 പ്രോ വിപണിയിൽ എത്തിയിരിക്കുന്നത്.


 
അടിസ്ഥാന വേരിയന്റിന് 14,999 രൂപയും, മധ്യ വേരിയന്റിന് 15,999 രൂപയും, ഉയർന്ന വേരിയന്റിന് 17,999 രൂപയുമാണ് വില. സാംസങ്ങിന്റെ ജിഡബ്ല്യു 1 സെൻസർ കരുത്ത് പകരുന്ന 64 മെഗാപിക്സൽ ക്യാമറയാണ് 8 പ്രോയിലെ ക്യാഡ് റിയർ ക്യാമറകളിലെ പ്രധാന ക്യമറ. മറ്റു സെൻസറുകൾ നോട്ട് 8ലേതിന് സമാനമാണ്. 20 മെഗാപിക്സലാണ് സെൽഫി ക്യാമറ.
 
മീഡിയടെക്കിന്റെ ഹിലിയോ ജി 90 ടി പ്രൊസസറിൽ എത്തുന്ന ആദ്യ സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയും നോട്ട് 8 പ്രോക്കുണ്ട്. ആൻഡ്രോയ്ഡ് 9 പൈയിൽ തന്നെയാണ് നോട്ട് 8 പ്രോയും പ്രവർത്തിക്കുക. ആമസോൺ അലക്സയുടെ പ്രത്യേക ആപ്പും സ്മാർട്ട്ഫോണിൽ ഉണ്ടാകും. 18W ഫാസ്റ്റ് ചാർജിംഗ് സംവിധാനത്തോടുകൂടിയ 4500 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ ഉള്ളത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോളി സാത്താന്‍ ആരാധിക? വെള്ളിയാഴ്ചകളില്‍ സാത്താന്‍ പൂജ നടത്തി? അധികാരവും സമ്പത്തും നേടാന്‍ മനുഷ്യക്കുരുതിയും ആഭിചാരവും?