പുത്തൻ കോംപാക്ട് എസ്‌യുവി വിപണിയിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ജാപ്പനിസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട. അന്താരാഷ്ട്ര വിപണിയിൽ വിൽപ്പനക്കുള്ള റഷ് എന്ന ചെറു എസ്‌യുവിയുടെ പിൻഗാമിയെയാണ് ടൊയോട്ട വിപണിയിൽ എത്തിക്കുന്നത്. വാഹനത്തെ നവംബറിൽ ടൊയോട്ട അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ.
ടൊയോട്ടയുടെ ഉടമസ്ഥതതയിലുള്ള ഡൈഹാട്സു എന്ന കമ്പനിയാണ് ചെറു എസ്‌യുവിയെ വികസിപ്പിക്കുന്നത്. എന്നാൽ ഡൈഹാട്സുവിന് പുറമെ ടൊയോട്ട ബ്രാൻഡിലും വാഹനം വിപണിയിലെത്തും. 2017ൽ ഡിഎൻ ട്രെക്ക് എന്ന കോഡ് നാമത്തിൽ ഈ വാഹനത്തിന്റെ കൺസെപ്‌റ്റ് മോഡലിനെ ടൊയോട്ട അവതരിപ്പിച്ചിരുന്നു.
കാഴ്ചയിൽ തന്നെ കരുത്ത് വെളിവാകുന്നതും എന്നാൽ ഒതുങ്ങിയതുമായ ഡിസൈൻ ശൈലിയിലാണ് വാഹനത്തെ ഒരുക്കിയിരിക്കുന്നത്. ചെറുതെന്ന് കാഴ്ചയിൽ തോന്നുമെങ്കിലും മസ്കുലർ ലുക്ക് വാഹനത്തിന് ഉണ്ടാകും. 3.98 മീറ്ററാണ് കൺസെപ്റ്റ് മോഡലിന് ഉണ്ടായിരുന്ന നീളം. ഇതേ നീളം തന്നെ പ്രൊഡക്ഷൻ മോഡലിലും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ടൊയോട്ടയുടെ ടിഎൻജി എ പ്ലാറ്റ്ഫോം ആധാരമാക്കി ഡയ്ഹാറ്റ്സു വികസിപ്പിച്ച ഡയ്ഹാറ്റ്സു ന്യൂ ഗ്ലോബൽ ആർക്കിടെക്ച്വർ എന്ന പ്ലാറ്റ്ഫോമാണ് വാഹനത്തിന്റെ അടിസ്ഥാനം. 1.0 ലിറ്റർ 3 സിലിണ്ടർ പെട്രോൽ എഞ്ചിനിലാണ് വാഹനത്തെ പ്രതീക്ഷിക്കുന്നത്. അന്താരഷ്ട്ര വിപണിയിൽ മാരുതി സുസൂക്കിയുടെ ജിമ്‌നിയായിരിക്കും വാഹനത്തിന്റെ പ്രധാന എതിരാളി.