നെറ്റ്ഫ്ളിക്സ് അടക്കം 15 ഒടിടി പ്ലാറ്റ്ഫോമുകൾ, പുതിയ പ്ലാനുകൾ അവതരിപ്പിച്ച് ജിയോ

അഭിറാം മനോഹർ
തിങ്കള്‍, 13 മെയ് 2024 (19:24 IST)
ജിയോ എയര്‍ഫൈബര്‍, ജിയോ ഫൈബര്‍ ഉപഭോക്താക്കള്‍ക്ക് പുതിയ സ്ട്രീമിംഗ് പ്ലാനുകള്‍ അവതരിപ്പിച്ച് ജിയോ. നിരവധി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം സേവനങ്ങള്‍ക്കൊപ്പം 30 എംബിപിഎസ് സ്പീഡില്‍ ഡാറ്റയും നല്‍കുന്ന പ്ലാനിന് 888 രൂപയാണ് പ്രതിമാസ നിരക്ക്. ജിയോ സിനിമ,നെറ്റ്ഫ്‌ളിക്‌സ്,ആമസോണ്‍ പ്രൈം,ഹോട്ട്സ്റ്റാര്‍,സോണി ലിവ് തുടങ്ങി 15ലധികം ഒടിടി പ്ലാറ്റ്‌ഫോമുകളിലെ സബ്‌സ്‌ക്രിപ്ഷന്‍ അടക്കമാണ് ഈ പ്ലാന്‍.
 
 ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് പ്ലാന്‍ എന്നാണ് പ്രഖ്യാപനമെങ്കിലും ഡാറ്റ ഉപയോഗത്തിന് പരിധിയുണ്ട്. ജിയോ എയര്‍ ഫൈബര്‍ ഉപഭോക്താക്കള്‍ക്ക് 1,000 ജിബിയും ജിയോ ഫൈബര്‍ ഉപഭോക്താക്കള്‍ക്ക് 3,300 ജിബിയുമാണ് പരിധി. 800ലധികം ഡിജിറ്റല്‍ ടിവി ചാനലുകളിലേക്കുള്ള പ്രവേശനവും അടക്കമാണിത്. വേഗമേറിയ ഇന്റര്‍നെറ്റ് ആക്‌സസ് ആവശ്യമുള്ളവര്‍ക്ക്, പ്രതിമാസം 1,499 രൂപയ്ക്ക് 300എംബിപിഎസ് വരെ ഡൗണ്‍ലോഡ് വേഗതയുള്ള സമാന ആനുകൂല്യങ്ങളുള്ള ഒരു പ്ലാനും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്.
 
 നെറ്റ്ഫ്‌ളിക്‌സ്(ബേസിക്),ആമസോണ്‍ പ്രൈം(ലൈറ്റ്),ജിയോ സിനിമ,ഡിസ്‌നി ഹോട്ട്സ്റ്റാര്‍,സീണി ലിവ്,സീ5,സണ്‍ നെക്സ്റ്റ്,ഹോയിചോ,ഡിസ്‌കവറി പ്ലസ്,ആള്‍ട്ട് ബാലാജി,ഈറോസ് നൗ,ലയണ്‍സ് ഗേറ്റ്,ഷെമറൂ മീ,ഡോക്യൂബേ,ഇടിവി വിന്‍ എന്നിവ അടങ്ങുന്നതാണ് ജിയോയുടെ പ്ലാന്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യം ഒരു മുസ്ലീം രാജ്യമാണ്; സൗദി അറേബ്യ, തുര്‍ക്കി, ഇറാഖ്, ഖത്തര്‍, ഒമാന്‍, ഇന്തോനേഷ്യ എന്നിവയല്ല

യാത്രക്കാര്‍ക്ക് വൃത്തിയുള്ള ടോയ്ലറ്റുകള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്നതിനായി 'KLOO' ആപ്പ് പുറത്തിറക്കാനൊരുങ്ങി കേരളം

വാനോളം കേരളം; അതിദാരിദ്ര്യ മുക്തമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം, മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: മമ്മൂട്ടി തിരുവനന്തപുരത്ത്, മോഹന്‍ലാലും കമലും എത്തില്ല

അടുത്ത ലേഖനം
Show comments