Select Your Language

Notifications

webdunia
webdunia
webdunia
webdunia

+92ൽ ആരംഭിക്കുന്ന വാട്ട്സാപ്പ് കോളുകളിൽ ജാഗ്രത വെയ്ക്കുക, മുന്നറിയിപ്പുമായി കേന്ദ്രം

+92ൽ ആരംഭിക്കുന്ന വാട്ട്സാപ്പ് കോളുകളിൽ ജാഗ്രത വെയ്ക്കുക, മുന്നറിയിപ്പുമായി കേന്ദ്രം

അഭിറാം മനോഹർ

, തിങ്കള്‍, 1 ഏപ്രില്‍ 2024 (18:31 IST)
വാട്ട്‌സാപ്പില്‍ വിദേശനമ്പറുകളില്‍ നിന്നും വരുന്ന കോളുകളില്‍ ജാഗ്രത വേണമെന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്. പ്രത്യേകിച്ച് +91 എന്ന നമ്പറില്‍ ഇന്നുമുള്ള കോളുകള്‍ എടുക്കരുതെന്നും എങ്ങാനും കോള്‍ എടുത്താല്‍ വ്യക്തിപരമായ വിവരങ്ങള്‍ ഒന്നും തന്നെ പങ്കുവെയ്ക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
 
നിയമവിരുദ്ധമായ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയെന്നും മൊബൈല്‍ നമ്പര്‍ റദ്ദാക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് ഇത്തരം കോളുകള്‍ വരുന്നത്. സ്വകാര്യ വിവരങ്ങള്‍ തട്ടിയെടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്താനാണ് ഇത്തരം നമ്പരുകളില്‍ നിന്നും വിളീക്കുന്നതെന്നും. ഇത്തരത്തില്‍ വിളിക്കാന്‍ സര്‍ക്കാര്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇത്തരം കോളുകള്‍ വന്നാല്‍ ഉടന്‍ തന്നെ സഞ്ചാര്‍ സാഥി പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യണം. തട്ടിപ്പുകള്‍ നടക്കുന്ന പക്ഷം സൈബര്‍ െ്രെകം ഹെല്‍പ്പ് ലൈന്‍ നമ്പറായ 1930ല്‍ വിളിച്ച് റിപ്പോര്‍ട്ട് ചെയ്യാനും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈശ്വരാ കേട്ടതൊക്കെ സത്യമാകണെ, ഏപ്രിൽ ആദ്യ ദിനങ്ങളിൽ കേരളത്തിൽ മഴയ്ക്ക് സാധ്യത