Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജിയോ വരിക്കാർക്ക് ഇനി മറ്റ് നെറ്റ്‌വർക്കുകളിലേയ്ക്ക് കോളുകൾ സൗജന്യം

ജിയോ വരിക്കാർക്ക് ഇനി മറ്റ് നെറ്റ്‌വർക്കുകളിലേയ്ക്ക് കോളുകൾ സൗജന്യം
, വ്യാഴം, 31 ഡിസം‌ബര്‍ 2020 (14:57 IST)
ജനുവരി ഒന്ന് മുതൽ മറ്റ് നെറ്റ്‌വർക്കുകളിലേക്ക് വിളിക്കുന്നതീനുള്ള ചാർജ് ജിയോ ഈടാക്കില്ല. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ നിര്‍ദേശമനുസരിച്ചാണ് നിരക്ക് ജിയോ പിന്‍വലിക്കുന്നത്. 
 
ഇന്റര്‍ കണക്ട് യൂസേജ് ചാര്‍ജ്(ഐയുസി)എന്നറിയപ്പെടുന്ന ഈ നിരക്ക്. കഴിഞ്ഞ സെപ്‌റ്റംബർ മുതലാണ് ജിയോ ഈടാക്കിതുടങ്ങിയത്. 2021 മുതൽ ഇത് നിർത്തലാക്കുമെന്ന് നേരത്തെ ട്രായ് പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്നാണ് തീരുമാനം.ഇതോടെ രാജ്യത്തിനകത്ത് ഏത് നെറ്റ് വര്‍ക്കുകളിലേയ്ക്കും ഇനി സൗജന്യമായി വിളിക്കാം.
 
നിലിവില്‍ 40.6 കോടി വരിക്കാരാണ് റിലയന്‍സ് ജിയോക്കുള്ളത്. 2021 പകുതിയോടെ ഇന്ത്യയിൽ 5 ജി നെറ്റ്‌വർക്ക് അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ് കമ്പനി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുട്ടികൾക്ക് 10 ലക്ഷം രൂപ ധനസഹായം, സംരക്ഷണവും തുടർപഠനവും ഏറ്റെടുക്കുമെന്ന് മന്ത്രി