Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെസ്‌പ ഇലക്ട്രിക് സ്കൂട്ടറുമായി പിയജിയോ, അടുത്ത വർഷം ആദ്യം വിപണിയിലേയ്ക്ക്

വെസ്‌പ ഇലക്ട്രിക് സ്കൂട്ടറുമായി പിയജിയോ, അടുത്ത വർഷം ആദ്യം വിപണിയിലേയ്ക്ക്
, വെള്ളി, 11 ഡിസം‌ബര്‍ 2020 (14:41 IST)
ജനപ്രിയ ഗിയർലെസ് സ്കൂട്ടർ വെസ്പയുടെ ഇലക്ട്രിക് പതിപ്പ് ഇന്ത്യയിലെത്തിയ്ക്കാൻ ഒരുക്കി പിയജിയോ. അടുത്ത വർഷം ആദ്യത്തോടെ വാഹനം ഇന്ത്യൻ വിപണിയിലെത്തും. ഇലക്രിക്ക എന്നാണ് വെസ്‌പയുടെ ഇലക്ട്രിക് പതിപ്പുകൾ അറിയപ്പെടുന്നത്. 2017 മുതൽ ഇലക്ട്രിക്ക അന്താരാഷ്ട്ര വിപണിയിലുണ്ട്. 2018ൽ ഡൽഹി ഓട്ടോ എക്‌സ്പോയിൽ വാഹനത്തെ പ്രദർശിപ്പിച്ചിരുന്നു. ഇലക്രിക് അടിസ്ഥാനമാക്കി ഇന്ത്യയ്ക്കായി നിർമ്മിയ്ക്കുന്ന വാഹനമായിരിയ്ക്കും പിയജിയോ വിപണിയിൽ എത്തുക    
 
ഒറ്റ ചാർജിൽ 100 കിലോമീറ്റർ ദൂരം സഞ്ചരിയ്ക്കാനാകുന്ന സ്കൂട്ടറായിരിയ്ക്കും ഇതെന്നാണ് വിവരം. 5.4 ബിഎച്ച്‌പി പവറും 20 എന്‍‌എം ടൊർക്കും സൃഷ്ടിയ്കുന്ന ഇലക്ട്രിക് മോട്ടോറായിരിയ്ക്കും വാഹനത്തിഒൽ ഇടംപിടിയ്ക്കുക എന്നാണ് വിവരം. ഇക്കോ, പവർ എന്നിങ്ങനെ രണ്ട് റൈഡിങ് മോഡുകൾ വാഹനത്തിൽ ഉണ്ടായിരിയ്കും. ഇക്കോ മോഡിൽ കൂടുതൽ ദൂരം സഞ്ചരിയ്ക്കാനാകും. ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറായിരിയ്ക്കും ഇന്ത്യൻ വിപണിയിൽ വെസ്‌പ ഇലക്ട്രികിന്റെ പ്രധാന എതിരാളി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്റെ രക്തത്തില്‍ ഒരു കുഞ്ഞുവേണമെന്ന് പറഞ്ഞ് ആരാധിക എത്തി, ഞാന്‍ പറ്റില്ലെന്നു പറഞ്ഞു, സൗന്ദര്യം എന്റെ ശാപം: ദേവന്‍