Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡിസ്‌പ്ലേക്കുള്ളിൽ തന്നെ സെൽഫി ക്യാമറ, സാംസങ് A8ൽ ഒരുക്കിയിരിക്കുന്ന വിസ്മയങ്ങൾ ഇങ്ങനെ !

ഡിസ്‌പ്ലേക്കുള്ളിൽ തന്നെ സെൽഫി ക്യാമറ, സാംസങ് A8ൽ ഒരുക്കിയിരിക്കുന്ന വിസ്മയങ്ങൾ ഇങ്ങനെ !
, ചൊവ്വ, 11 ഡിസം‌ബര്‍ 2018 (19:11 IST)
സാംസങ്ങീന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ A8നായി കാ‍ത്തിരിപ്പിലാണ് ഗാഡ്ജറ്റ് പ്രേമികൾ. ധാരാളം പ്രത്യേകതകളുമായാണ് സാംസങ് വിപണിയിൽ എത്തുന്നത്. ഡിസ്‌പ്ലേക്ക് ഉള്ളിൽ ഒരുക്കിയിരിക്കുന്ന സെൽഫി ക്യാമറയാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായത്. 

webdunia

 
മികച്ച സംവിധാനങ്ങളാണ് A8ൽ സാംസങ് ഒരുക്കിയിരിക്കുന്നത്. 6.3 ഇഞ്ച് ഫുള്‍ എച്ച്‌ഡ് ഡിസ്‌പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. ഡിസ്‌പ്ലേയുടെ വലതുഭാഗത്തായി 24 മെഗാപിക്സൽ സെൽഫി ക്യാമറ സ്ഥാനം പിടിച്ചിരിക്കുന്നത് കാണാം. 24 മെഗാപിക്സൽ പ്രൈമറി സെൻസർ, 10 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 5 മെഗാപിക്സൽ ഡെപ്ത് സെൻസറ് എന്നിവയടങ്ങുന്ന ട്രൈ റിയർ ക്യാമറകൾ ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. 
 
അലുമിനിയം ഫ്രെയിമിലാണ് ഫോൺ നിർമ്മിച്ചിരിക്കുന്നത് എന്നതും എടുത്തുപറയേണ്ട പ്രത്യേകതയാണ്. ക്വാൽകോം സ്നപ്ഡ്രാഗൺ ഒക്ടാകോർ 710 പ്രോസസറിന്റെ കരുത്തിൽ. 8 ജിബി റം 128 ജിബി സ്റ്റോറേജ്, 6 ജി ബി റാം 128 ജി ബി സ്റ്റോറേജ് എന്നീ വേരിന്റുകളായി ആകും A8 വിപണിയിൽ എത്തുക. ആൻഡ്രോയിഡ് 8.1 ഓറിയോയിലാണ് ഫോൺ പ്രവർത്തിക്കുക. 3400 എം എ എച്ചാണ് ബറ്ററി ബാക്കപ്പ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാഷ്ട്രീയ കൊലയാളികൾക്ക് ഇനി ശിക്ഷയിൽ ഇളവില്ല, പുതിയ നയത്തിലേക്ക് സർക്കാറിനെ നയിച്ചത് കോടതി ?