Webdunia - Bharat's app for daily news and videos

Install App

64 എംപി ക്വാഡ് ക്യാമറ, 6000 എംഎഎച്ച് ബറ്ററി; ഗ്യാലക്സി M31 പ്രൈം എഡിഷനുമായി സാംസങ്, ആമസോൺ പ്രൈം മെമ്പർഷിപ്പ് സൗജന്യം !

Webdunia
ബുധന്‍, 14 ഒക്‌ടോബര്‍ 2020 (14:37 IST)
ഗ്യാലക്‌സി M സീരീസിൽ മറ്റൊരു സ്മാർട്ട്ഫോണിനെ കൂടി ഇന്ത്യൻ വിിയിലെത്തിയ്ക്കാൻ സാംസങ്. ഗ്യാലക്സി M31 പ്രൈം എഡിഷൻ എന്ന മോഡലുമായാണ് സാംസങ് എത്തുന്നത്. ഈ സ്മാർട്ട്ഫോൺ വാങ്ങുന്നതോടെ ആമസൊൺ പ്രൈം മെമ്പർഷിപ് സൗജന്യമായിൽ ലഭിയ്ക്കും എന്നതാണ് പ്രധാന പ്രത്യേകത. ആമസോൺ പ്രൈമിൽ മൂന്നുമാത്തെ സബ്സ്ക്രിപ്ഷനാണ് സൗജന്യമായി ലഭിയ്ക്കുക. ഒക്ടോബർ 17 മുതൽ സ്മാർട്ട്ഫോൺ ആമസോണിൽ ലഭ്യമാകും, ആമസോൺ പ്രൈം മെമ്പർഷിപ് ഉള്ളവർക്ക് 16ന് തന്നെ ഫോൺ വാങ്ങാനാകും. 
 
പ്രിപെയ്ഡ് പെയ്മെന്റ് ഓപ്ഷനുകളിൽ 1000 രൂപ വിലക്കുറവും ലഭിയ്ക്കും. 6 ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പിലാണ് സ്മാർട്ട്ഫോൺ വിപണിയിൽ എത്തുക. 16,999 രൂപയാണ് വില. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി യു ഡിസ്പ്ലേ ആണ് ഫോണിന്. നൽകിയിരിയ്ക്കുന്നത്. 64 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ക്വാഡ് റിയർ ക്യാമറകളാണ് സ്മാർട്ട്ഫോണിൽ നൽകിയിരിയ്ക്കുന്നത്. 8 മെഗാപിക്സൽ, 5 മെഗാപിക്സൽ, 5 മെഗാപിക്സൽ എന്നിവയാണ് ക്വാഡ് ക്യാമറയിലെ മറ്റു സെൻസറുകൾ. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ.
 
ആമസോൺ ഇകോ പ്രി ഇൻസ്റ്റാൾഡ് ആയി ഫോണിൽ ലഭിയ്ക്കും. ഒക്ടകോര്‍ എക്സിനോസ് 9611 പ്രൊസസറാണ് ഫോണിന് കരുത്തുപകരുന്നത്. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമായ വണ്‍ UI 2.0 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 15W ഫാസ്റ്റ് ചാർജിങ് സംവിധാനമുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments