5ജി സ്പെക്ട്രം ലേലം ജൂൺ ആദ്യവാരം ഉണ്ടാകുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ശ്വിനി വൈഷ്‌ണവ്. വിലനിർണ്ണയത്തെ പറ്റിയുള്ള ആശങ്കകൾ പരിഹരിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
ഒരു ലക്ഷത്തിലധികം മെഗാഹെർട്സ് സ്പെക്ട്രത്തിന് 7.5 ലക്ഷം കോടി രൂപയുടെ മെഗാ ലേല പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്.ന്നിലധികം ബാൻഡുകളിലായി അടിസ്ഥാന വിലയ്ക്ക് 7.5 ലക്ഷം കോടി രൂപയിലധികം വിലമതിക്കുന്ന 1 ലക്ഷം മെഗാഹെർട്സ് സ്പെക്ട്രം ലേലം ചെയ്യാനാണ് ട്രായ് നിർദേശിച്ചിരിക്കുന്നത്.
2022 അവസാനത്തോടെ രാജ്യത്ത് 5ജി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരി–മാർച്ച് കാലയളവിൽ ലേലം നടക്കുമെന്നാണ് ആദ്യം പ്രതീക്ഷിരുന്നതെങ്കിലും ട്രായിയുടെ നടപടിക്രമങ്ങൾ നീളുകയായിരുന്നു.