Select Your Language

Notifications

webdunia
webdunia
webdunia
webdunia

എച്ച്എല്‍എല്‍ ലേലം: കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കും

എച്ച്എല്‍എല്‍ ലേലം: കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കും

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 9 മാര്‍ച്ച് 2022 (17:47 IST)
കേന്ദ്ര സര്‍ക്കാര്‍  ഓഹരി വിറ്റഴിക്കാന്‍ തീരുമാനിച്ച ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡിന്റെ ലേല നടപടികളില്‍  സംസ്ഥാന സര്‍ക്കാരിന്  പങ്കെടുക്കാന്‍ സാധിക്കാത്ത സാഹചര്യം സൃഷ്ടിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ നയപരമായ അഭിപ്രായം അറിയിച്ച്  പ്രധാനമന്ത്രിക്ക് കത്തെഴുതാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. 
 
സംസ്ഥാനത്തിനകത്തുള്ള എച്ച്. എല്‍. എല്‍  സ്ഥാപനങ്ങളുടെ   ലേല നടപടികളില്‍  പങ്കെടുക്കാനും  സംസ്ഥാനത്തുള്ള ആസ്തികള്‍ ഏറ്റെടുക്കുന്നതിനും കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനെ  ചുമതലപ്പെടുത്തി നേരത്തെ ഉത്തരവിറക്കിയിരുന്നു. 
 
സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എച്ച് എല്‍ എല്‍  ലേല നടപടികളില്‍ പങ്കെടുക്കാന്‍ സാധിക്കില്ല എന്നറിയിച്ച്  കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ കത്ത്  നല്‍കിയിരുന്നു. അതിലുള്ള സര്‍ക്കാരിന്റെ  വിയോജിപ്പ് അറിയിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക്  കത്തെഴുതാനാണ്  മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും മോശം നിലയിൽ: നാട്ടിലേക്ക് പണമൊഴുക്കി പ്രവാസികൾ