ക്വാഡ് ക്യാമറ, 7 ഇഞ്ച് ഡിസ്‌പ്ലേ, 6000 എംഎ‌എച്ച് ബാറ്ററി; ടെക്നോ സ്പാർക് പവർ 2 വിപണീയിലേക്ക്, വില വെറും 9,999 രൂപ !

Webdunia
വെള്ളി, 19 ജൂണ്‍ 2020 (13:27 IST)
മികച്ച ഫീച്ചറുകളുമായി ഒരു എക്കണോമി സ്മർട്ട്ഫോണിനെ വിപണിയിലെത്തിച്ച് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ടെക്നോ. സ്പാർക്ക് പവർ 2 എന്ന സ്മാർട്ട്ഫോണിന് വെറും 9,999 രൂപയായിരിയ്ക്കും വില എന്നാണ് സൂചന. ഈ മാസം 23 ന് ഫ്ലിപ്കാർട്ടിലൂടെ സ്മാർട്ട്ഫോണിനായുള്ള ബുക്കിങ് ആരംഭിയ്ക്കും. 4 ജിബി റാം 64 ജിബി സ്റ്റോറേജ് പതിപ്പിലാണ് സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കെത്തുക.  
 
720x1640 പിക്‌സല്‍ റസല്യൂഷനോടെ 7 ഇഞ്ച് എച്ച്‌ഡി പ്ലസ് വാട്ടര്‍ ഡ്രോപ്പ് നോച്ച്‌ ഡിസ്‌പ്ലേയാണ് സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന്. 90.6 ശതമാനം സ്‌ക്രീന്‍ ടു-ബോഡി അനുപാതമുള്ളതാണ് ഡിസ്പ്ലേ 16 മെഗപിക്സൽ  പ്രൈമറി സെൻസർ, 5 എംപി സൂപ്പർ വൈഡ് ആംഗിൾ സെൻസർ, 2 എംപി മാക്രോ സെൻസർ, മറ്റൊരു എഐ സെൻസർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറകളാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്. 
 
16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 2GHz മീഡിയടെക് ഹീലിയോ പി22 എംടികെ6762 ഒക്ടാകോര്‍ പ്രോസസറാണ് ഫോണിന്റെ കരുത്ത്. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമായ എച്ച്‌ഐഒഎസ് 6.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് സ്മാർട്ട്ഫോൺ പ്രവര്‍ത്തിക്കുന്നത്. 18W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 6000 എംഎഎച്ച്‌ ബാറ്ററിയാണ് ടെക്നോ സ്പാര്‍ക്ക് പവര്‍ 2 ലെ മറ്റൊരു പ്രധാന സവീശേഷത  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

സമ്പദ് വ്യവസ്ഥ തകർന്നോ? കരുതൽ സ്വർണം വിൽക്കാനൊരുങ്ങി റഷ്യൻ കേന്ദ്രബാങ്ക്

മണ്ഡലകാലം രണ്ടാഴ്ച്ച തികയുമ്പോൾ ശബരിമലയിൽ എത്തിയത് 12 ലക്ഷത്തിനടുത്ത് തീർത്ഥാടകർ

ഡിറ്റ്‌വാ സ്വാധീനം സംസ്ഥാനത്തെ തണുത്ത അന്തരീക്ഷ സ്ഥിതി ഉച്ചയോടെ മാറും, ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

Ditwah Cyclone: ഡിറ്റ്‌വാ ചുഴലിക്കാറ്റ്: തമിഴ്‌നാട്- പുതുച്ചേരി തീരങ്ങളിൽ ശക്തമായ മഴ

യുവതി വിവാഹിതയാണെന്നറിയാം, സംസാരിച്ചത് ഭര്‍ത്താവിന്റെ ഉപദ്രവം വിവരിച്ചെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

അടുത്ത ലേഖനം
Show comments