Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിയ്ക്കുന്നതിനിടെ രണ്ടുപേർ കുഴഞ്ഞുവീണുമരിച്ചു, സംഭവത്തിൽ ദുരൂഹത

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിയ്ക്കുന്നതിനിടെ രണ്ടുപേർ കുഴഞ്ഞുവീണുമരിച്ചു, സംഭവത്തിൽ ദുരൂഹത
, വെള്ളി, 19 ജൂണ്‍ 2020 (11:46 IST)
ശ്രീനഗര്‍: കൊവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെ രണ്ട് പേര്‍ കുഴഞ്ഞു വീണ് മരിച്ചു. ജമ്മു കാശ്മീരിലാണ് സംഭവം. സംസ്കാര ചടങ്ങുകൾക്കിടെ ഇരുവരും പെട്ടന്ന് ബോധരഹിതരായി വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. സംഭവത്തിൽ ആശങ്കയും സുരുഹതയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടു.
 
സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന മുഴുവന്‍ പേരുടെയും മൊഴി രേഖപ്പെടുത്താനും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. ഇരുവരുടെയും സ്രവങ്ങൾ കൊവിഡ് പരിശോധനയ്ക്ക് അയയ്ക്കും. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാൻ ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തെപ്പറ്റി അന്വേഷണം നടത്തി ഈ മാസം 22 നുള്ളിൽ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന് നിര്‍ദേശം നല്‍കി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖ്യമന്ത്രി ദുര്‍വാശി മാറ്റിവച്ച് അമിത വൈദ്യുതി ബില്ലില്‍ മാറ്റം വരുത്താന്‍ തയ്യാറായത് കേരളീയ സമൂഹത്തിന്റെയും കോണ്‍ഗ്രസിന്റെയും വിജയമാണെന്ന് കെപിസിസി