കഴിഞ്ഞ മസം വിപണിയിലെത്തിച്ച സ്‌പാർക്ക് 6 എയർ സ്മാർട്ട്ഫോണിന്റെ 3ജിബി പതിപ്പിനെ വിപണിയിലെത്തിച്ച് ടെക്നോ, 3 ജിബി റാം 32 ജിബി സ്റ്റോറേജ് വേരിയന്റിന് 8499 രൂപയാണ് വില. അടിസ്ഥാന വേരിയന്റായ 2 ജിബി റാം പതിപ്പ് 7999 രൂപയ്ക്കു സ്വന്തമാക്കാം. 7 ഇഞ്ച് വലിയ സ്ക്രീനും 6000 എംഎഎച്ച് ബാറ്ററിയുമാണ് ഫൊണിന്റെ പ്രധാന സവിശേഷത. എസ്ഡി കാർഡ് ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്‌പാൻഡ് ചെയ്യാനുമാകും
720x1,640 പിക്സൽ റെസലൂഷനുള്ള 7 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫൊണിലൂള്ളത്. 13 മെഗാപിക്സൽ + 2 മെഗാപിക്സൽ ഡ്യൂവൽ റിയർ ക്യാമറകൾ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. മീഡിയടെക്കിന്റെ ക്വാാഡ്കോർ ഹീലിയോ എ22 പ്രൊസസറാണ് സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 10 ഗോ എഡിഷനിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക.