Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആത്മീയ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ വീട്ടമ്മമാരെ പരിചയപ്പെടും, ചിത്രം മോർഫ് ചെയ്ത് ലൈംഗിക ചൂഷണം, യുവാവ് അറസ്റ്റിൽ

Sexual exploitation

അഭിറാം മനോഹർ

, ബുധന്‍, 31 ജനുവരി 2024 (15:13 IST)
ആത്മീയ മേഖലകള്‍ ചര്‍ച്ച ചെയ്യുന്ന വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ വീട്ടമ്മമാര പരിചയപ്പെട്ട് ലൈംഗികചൂഷണം നടത്തിയിയ കേസില്‍ യുവാവിനെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടമ്മമ്മാരെ ഇത്തരം ഗ്രൂപ്പുകളില്‍ പരിചയപ്പെട്ട ശേഷം ചിത്രങ്ങളും വീഡിയോകളും മോര്‍ഫ് ചെയ്ത് ലൈംഗികചൂഷണവും സാമ്പത്തിക തട്ടിപ്പും നടത്തുന്നതായിരുന്നു ഇയാളുടെ രീതി. പട്ടാമ്പി ആമയൂര്‍ സ്വദേശി മുഹമ്മദ് യാസിം(19) ആണ് അറസ്റ്റിലായത്. പെരിന്തല്‍മണ്ണ സ്വദേശിനിയുടെ പരാതിയിലാണ് കേസെടുത്തത്.
 
ഇന്‍സ്‌പെക്ടര്‍ എ.പ്രേംജിത്ത്, എസ്‌ഐ ഷിജോ സി.തങ്കച്ചന്‍, എഎസ്‌ഐ രേഖമോള്‍, എസ്‌സിപിഒ ഷിജു, സിപിഒമാരായ സല്‍മാന്‍ പള്ളിയാല്‍തൊടി,ജയേഷ് രാമപുരം എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ് ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Palani Temple: പഴനി ക്ഷേത്രം പിക്നിക് സ്ഥലമല്ല, അഹിന്ദുക്കളെ പ്രവേശിപ്പിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി