അശ്ലീലതയും തീവ്രവാദവും പ്രചരിപ്പിക്കുന്നു, ടെലിഗ്രാം നിരോധിക്കണം എന്ന് ഹൈക്കോടതിയിൽ ഹർജി !

ബുധന്‍, 2 ഒക്‌ടോബര്‍ 2019 (14:38 IST)
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടെലിഗ്രാം നിരോധിക്കണം എന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ പൊതു തൽപര്യ ഹർജി. കുട്ടികളുടെ അശ്ലീല വീഡിയോകളും തീവ്രവാദവും ടെലഗ്രാം പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ് കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. കോഴിക്കോട് സ്വദേശിയായ വിദ്യാർത്ഥി അഥീന സോളമൻ ആണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
 
ടെലഗ്രാം കുട്ടികളുടെയും സ്ത്രീകളുടെയും അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുകയാണ് എന്നും തീവ്രവാദം പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയതോടെ ഇന്തോനേഷ്യ ടെലിഗ്രാം നിരോധിച്ചിട്ടുണ്ട് എന്നും ഹർജിയിൽ പറയുന്നുണ്ട്. വ്യാഴാഴ്ച കോടതി ഹർജി പരിഗണിക്കും. തീവ്രവാദികൾ ആശയവിനിമയത്തിനായി ടെലിഗ്രാം ഉപയോഗിക്കുന്നതായി നേരത്തെയും ആരോപണങ്ങൾ ഉയന്നിരുന്നു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 43 വർഷത്തെ സേവനത്തിനിടെ ഒരു ദിവസംപോലും ലീവെടുത്തില്ല, വ്യത്യസ്തനായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ !