Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫെയ്‌സ്‌ബുക്കും വാട്‌സാപ്പും പണിമുടക്കിയ ദിവസം ടെലെഗ്രാമിൽ പുതുതായെത്തിയത് 7 കോടി ഉപഭോക്താക്കൾ!

ഫെയ്‌സ്‌ബുക്കും വാട്‌സാപ്പും പണിമുടക്കിയ ദിവസം ടെലെഗ്രാമിൽ പുതുതായെത്തിയത് 7 കോടി ഉപഭോക്താക്കൾ!
, ബുധന്‍, 6 ഒക്‌ടോബര്‍ 2021 (19:56 IST)
സമൂഹമാധ്യമങ്ങളായ ഫേസ്​ബുക്ക്​, വാട്​സാപ്പ്​, ഇൻസ്റ്റ​ഗ്രം എന്നിവ തിങ്കളാഴ്ച നിശ്ചലമായതോടെ വലിയ നേട്ടം കൊയ്‌ത് ടെലഗ്രാം. ഫെയ്‌സ്ബുക്ക് നിശ്ചലമായ തിങ്കളാഴ്‌ച്ച 7 കോടി പുതിയ ഉപഭോക്താക്കളാണ് ടെലെഗ്രാമിലെത്തിയതെന്ന് ടെലഗ്രാം സ്ഥാപകൻ പവൽ ദുറോവ് അവകാശപ്പെട്ടു.
 
ദശലക്ഷക്കണക്കിനാളുകൾ പുതുതായി അക്കൗണ്ട്​ തുടങ്ങിയതിനാൽ അമേരിക്കയിൽ ചിലർക്ക്​ പ്രവർത്തനത്തിൽ വേഗതക്കുറവ്​ അനുഭവപ്പെട്ടിരുന്നു. എന്നാൽ ലോകത്തെ ഭൂരിഭാഗം ഇടങ്ങളിലും ടെലഗ്രാം സാധാരണഗതിയിൽ ലഭ്യമായിരുന്നുവെന്നും ദുറോവ് പറഞ്ഞു. 
 
അതേസമയം ലോകം ഏതാനും ടെക് ഭീമന്മാരെ ആശ്രയിക്കുന്നതിന്റെ പ്രശ്‌നം എന്താണെന്നും എതിരാളികളുടെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്യുകയാണ് തിങ്കളാഴ്‌ച്ച സംഭവത്തോടെ ഉണ്ടായതെന്ന് യൂറോപ്യൻ യൂണിയൻ ആന്‍റിട്രസ്റ്റ് ചീഫ് മാർഗരറ്റ്​ വെസ്റ്റേജർ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ശമ്പളം ബോണസ്