Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാട്‌സ്‌ ആപ്പിനെ കടത്തിവെട്ടാൻ ടെലഗ്രാം: പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു

വാട്‌സ്‌ ആപ്പിനെ കടത്തിവെട്ടാൻ ടെലഗ്രാം: പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു
, തിങ്കള്‍, 28 ജൂണ്‍ 2021 (19:56 IST)
സ്വകാര്യത നയത്തെ തുടർന്ന് ജനപ്രീതിയിൽ ഇടിവുണ്ടായ വാട്‌സ്ആപ്പിനെ കടത്തി വെട്ടാൻ പുതിയ നീക്കങ്ങളുമായി ടെലഗ്രാം. ഇവ രണ്ടും മെസേജിങ് ആപ്പുകളാണെങ്കിലും അധികമായി നൽകുന്ന മറ്റ് ഫീച്ചറുകളാണ് ടെലഗ്രാമിനെ പ്രിയങ്കരമാക്കുന്നത്. ഇപ്പോളിതാ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് ടെലഗ്രാം.
 
വാട്‌സ് ആപ്പിന് മാത്രം സ്വന്തമായിരുന്ന ഗ്രൂപ്പ് വിഡിയോ കോൾ ഫീച്ചറാണ് ടെൽഗ്രാമും ഏറ്റെടുത്തിരിക്കുന്നത്. സ്‌ക്രീൻ ഷെയറിംഗ്, നോയ്‌സ് സപ്രഷൻ എന്നീ ഫീച്ചറുകളും ടെലഗ്രാം കൊണ്ടുവന്നിട്ടുണ്ട്.ഗൂഗിൾ മീറ്റ്/സൂം എന്നിവയ്ക്ക് സമാനമായ ഗ്രൂപ്പ് വിഡിയോ കോളാണ് ടെലിഗ്രാം അവതരിപ്പിച്ചത്.ആപ്പ്ലിക്കേഷൻ യൂസർ ഇന്റർഫേസിലും വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നത്. ഇപ്പോൾ അനിമേറ്റഡ് ബാക്ക്ഗ്രൗണ്ടും, അയക്കുന്ന സന്ദേശത്തിന്റെ ടെസ്റ്റുകൾക്കും സ്റ്റിക്കറുകൾക്കുമെല്ലാം ആനിമേഷനുണ്ട്. ഉപഭോക്താക്കൾക്ക് സ്വന്തമായി സ്റ്റിക്കറുകൾ നിർമിക്കാനുള്ള സൗകര്യവും ടെലഗ്രാം ഉടനെ പുറത്തിറക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെഎസ്ആര്‍ടിസിയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ വിദഗ്ധരെ മാത്രം ഉള്‍പ്പെടുത്തി ഡയറക്ടര്‍ ബോര്‍ഡ് പുനസംഘടിപ്പിക്കും