Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടെസ്ല ഫാക്ടറിയിൽ എഞ്ജിനിയർക്ക് നേറെ റോബോട്ട് ആക്രമണം,ശരീരത്തിൽ മുറിവേൽപ്പിച്ചു

ടെസ്ല ഫാക്ടറിയിൽ എഞ്ജിനിയർക്ക് നേറെ റോബോട്ട് ആക്രമണം,ശരീരത്തിൽ മുറിവേൽപ്പിച്ചു
, വ്യാഴം, 28 ഡിസം‌ബര്‍ 2023 (16:32 IST)
ടെസ്ലയുടെ ഗിഗ ടെക്‌സാസ് ഫാക്ടറിയില്‍ പ്രവര്‍ത്തനം തകരാറിലായ റോബോട്ട് ജീവനക്കാരനെ ആക്രമിച്ചതായി റിപ്പോര്‍ട്ട്. ടെസ്ലയിലെ സോഫ്റ്റ് വെയര്‍ എഞ്ചിനിയറെ റോബോട്ട് ഞെരിക്കുകയും അയാളുടെ പുറത്ത് ലോഹനഖങ്ങള്‍ ആഴ്ത്തുകയും ചെയ്തതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. റോബോട്ടുകളെ നിയന്ത്രിക്കുന്ന സോഫ്‌റ്റ്വെയര്‍ പ്രോഗ്രാമിംഗ് ജോലികളിലായിരുന്നു ജീവനക്കാരന്‍ ഏര്‍പ്പെട്ടിരിന്നത്.
 
കാറുകള്‍ക്ക് ആവശ്യമായ ഘടകഭാഗങ്ങള്‍ മുറിച്ചെടുക്കുന്നതിനുള്ള റോബോട്ട് ആയിരുന്നു ഇത്. ജോലി ചെയ്യുന്നതിനായി ഇതില്‍ രണ്ട് റോബോട്ടുകള്‍ ഓഫാക്കിയിരുന്നു. എന്നാല്‍ ഇതിനിടയില്‍ മൂന്നാമത്തെ റോബോട്ട് അബദ്ധതില്‍ ഓണായി. ഈ സംഭവം 2 വര്‍ഷം മുന്‍പ് നടന്ന സംഭവമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജീവനക്കാരനേറ്റ പരിക്ക് ഗുരുതരമായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.നവംബറില്‍ ദക്ഷിണ കൊറിയയിലും സമാനമായ സംഭവം നടന്നിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതുവര്‍ഷത്തിലേക്ക് ഒരു സന്തോഷ വാര്‍ത്ത; ഖത്തറില്‍ എട്ട് ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി, കൂട്ടത്തില്‍ ഒരു മലയാളിയും