Webdunia - Bharat's app for daily news and videos

Install App

നിരോധനത്തിന് പിന്നാലെ ടിക്‌ടോക് പ്ലേസ്റ്റോറിൽ നിന്നും നീക്കി, വിവരങ്ങൾ കൈമാറിയിട്ടില്ലെന്ന് ടിക്‌ടോക്

Webdunia
ചൊവ്വ, 30 ജൂണ്‍ 2020 (12:19 IST)
ജനപ്രിയ ആപ്പായ ടിക്‌ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ നിരോധിച്ച കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി കേന്ദ്രസർക്കാർ.സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞുവെന്ന് ടിക്ടോക് ഇന്ത്യ മേധാവി നിഖില്‍ ഗാന്ധി. സർക്കാർ തീരുമാനത്തെ ഇടക്കാല ഉത്തരവായാണ് ടിക്‌ടോക് വിശേഷിപ്പിച്ചിരിക്കുന്നത്.
 
ഇന്ത്യൻ സർക്കാരിന്റെ നിരോധന ഉത്തരവ് നടപ്പിലാക്കാനുള്ള നടപടികളിലാണ് ഞങ്ങൾ. ഉത്തരവിൽ വിശദീകരണം നടത്താൻ അധികൃതരുമായി കൂടിക്കാഴ്ചക്കുള്ള അവസരം ലഭിച്ചിട്ടുണ്ട്.ഇന്ത്യന്‍ നിയമപ്രകാരമുള്ള എല്ലാ സ്വകാര്യത-സുരക്ഷാമാനദണ്ഡങ്ങളും ടിക്ടോക് പാലിക്കുന്നുണ്ടെന്നും ചൈന ഉൾപ്പെടെയുള്ള വിദേശസർക്കാറുകളുമായും ഉപഭോക്താക്കളുടെ വിവരങ്ങൾ പങ്കുവെച്ചിട്ടില്ലെന്നും ഭാവിയിലും സ്വകാര്യതക്ക് അതീവപ്രാധാന്യം നൽകികൊണ്ട് ടിക്‌ടോക് മുന്നോട്ടുപോകുമെന്നും ടിക്‌ടോക് ഇന്ത്യ വ്യക്തമാക്കി.
 
രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രതിരോധ സംവിധാനത്തിനും ദേശസുരക്ഷയ്ക്കും ക്രമസമാധാനത്തിനും വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന് ചൂണ്ടികാട്ടിയാണ് ടിക്ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയില്‍ നിരോധനമേര്‍പ്പെടുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം അധികാരത്തിലേക്ക്; തകര്‍ന്നടിഞ്ഞ് ഇന്ത്യാ സഖ്യം

ചേര്‍ത്തുപിടിച്ച സഖാക്കള്‍ക്കും പ്രസ്ഥാനത്തിനും നന്ദി, തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പി സരിന്‍

വാഹന പരിശോധന സമയത്ത് ഒറിജിനല്‍ രേഖകള്‍ കാണിക്കാന്‍ നിര്‍ബന്ധിക്കരുത്, ഡിജിറ്റല്‍ രേഖകള്‍ കാണിച്ചാല്‍ മതിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments