മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആരംഭിക്കുന്നു. കഴിഞ്ഞ ജനുവരിയില്‍ ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് ട്രംപ് സ്വന്തമായി പുതിയ പ്ലാറ്റ്‌ഫോം ആരംഭിക്കുന്നത്. ട്രൂത്ത് സോഷ്യൽ എന്നായിരിക്കും പുതിയ പ്ലാറ്റ്‌ഫോമിന്റെ പേര്.
ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് മീഡിയ ആന്‍ഡ് ടെക്‌നോളജി ഗ്രൂപ്പ് ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അടുത്ത വർഷം ആദ്യപാദത്തിൽ ഇതിന്റെ തുടക്കം കുറിക്കും. ട്രൂത്ത് സോഷ്യലിലൂടെ തന്റെ ആശയങ്ങള്‍ പങ്കുവെക്കുന്നതിനും ടെക്‌നോളജി ഭീമന് (ട്വിറ്റര്‍) തിരിച്ചടി നല്‍കുന്നതിനും കാത്തിരിക്കുകയാണെന്ന് ട്രംപ് പ്രസ്താവനയിൽ അറിയിച്ചു.
അമേരിക്കൻ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെയുണ്ടായ ട്രംപ് അനുകൂല പ്രക്ഷോഭത്തിന്റ സാഹചര്യത്തിലാണ് ട്രംപിന്റെ ട്വീറ്റുകളുടെ പേരില്‍ ട്വിറ്റര്‍ അദ്ദേഹത്തിന്റെ അക്കൗണ്ട് സ്ഥിരമായി റദ്ദാക്കിയത്. തനിക്കെതിരെ നിയന്ത്രണനടപടികൾ സ്വീകരിക്കുന്നതിൽ ഫേയ്‌സ്ബുക്ക്, ഗൂഗിള്‍ എന്നിവയും ട്രംപ് ഉപേക്ഷിച്ചിരുന്നു.