Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ട്വിറ്ററിലൊക്കെ താലിബാന്റെ അതിപ്രസരം, ഇതൊന്നും അംഗീകരിക്കാന്‍ പറ്റില്ല'; പുതിയ സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്ക് ആരംഭിച്ച് ഡൊണാള്‍ഡ് ട്രംപ്

Donal Trump

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 21 ഒക്‌ടോബര്‍ 2021 (11:58 IST)
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്ക് ആരംഭിക്കുന്നു. ട്രൂത്ത് സോഷ്യല്‍ എന്നാണ് സോഷ്യല്‍ നെറ്റ്വര്‍ക്ക് പ്ലാറ്റ് ഫോമിന് പേരിട്ടിരിക്കുന്നത്. കാപിറ്റോള്‍ കലാപത്തെ തുടര്‍ന്ന് ട്രംപിന് സോഷ്യല്‍ മീഡിയകളില്‍ വിലക്കുണ്ടായിരുന്നു. ഒന്‍പതുമാസങ്ങള്‍ക്കു ശേഷം വലിയൊരു തിരിച്ചുവരവിന് താന്‍ ഒരുങ്ങിയെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ട്രംപ്. കഴിഞ്ഞ ദിവസമാണ് തന്റെ പുതിയ സോഷ്യല്‍ മീഡിയ കമ്പനി പുറത്തിറങ്ങുന്നവിവരം ട്രംപ് വെളിപ്പെടുത്തിയത്. 
 
ട്രംപ് മീഡിയ ആന്‍ഡ് ടെക്‌നോളജി ഗ്രൂപ്പാണ് ട്രൂത്ത് സോഷ്യലിന്റെ ഉമസ്ഥര്‍.
ട്വിറ്റര്‍ താലിബാന്‍ കൈയടക്കി വച്ചിരിക്കുന്ന ലോകത്താണ് നാം ജീവിക്കുന്നത്. ഇതൊക്കെ അറിഞ്ഞിട്ടും നമ്മുടെ പ്രിയപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് നിശബ്ദനായി ഇരിക്കുകയാണ്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്തതാണ്-ട്രംപ് പറഞ്ഞു. 
 
പുതിയ സോഷ്യല്‍ മീഡിയ ആപ്പ് അടുത്തമാസമാണ് പുറത്തിറങ്ങുന്നത്. അടുത്ത വര്‍ഷത്തോടെ രാജ്യത്താകമാനം ലഭ്യമാകും. എന്റര്‍ടെയ്ന്‍മെന്റും വീഡിയോ സംവിധാനവും വാര്‍ത്തകളും പുതിയ സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്തെ 11ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു