Webdunia - Bharat's app for daily news and videos

Install App

ബിറ്റ് കോയിൻ നൽകണമെന്ന് ആവശ്യം ബിൽ ഗേറ്റ്‌സ്,ഇലോൺ മസ്‌ക്,ബരാക് ഒബാമ അടക്കം പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്‌തു

Webdunia
വ്യാഴം, 16 ജൂലൈ 2020 (12:27 IST)
അമേരിക്കയിൽ മൈക്രോസോഫ്റ്റ് ഉടമ ബിൽ ഗേറ്റ്സ് ഉൾപ്പെടെയുള്ളവരുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു, ക്രിപ്‌റ്റോ കറൻസി നൽകണമെന്ന് ആവശ്യപ്പെട്ടാണ് ശതകോടിശ്വരന്മാരുടെയുടെയും രാഷ്ട്രീയ പ്രമുഖരുടെയും ഉൾപ്പെടെയുള്ളവരുടെ ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്‌തിരിക്കുന്നത്.
 
മൈക്രോസോഫ്റ്റ് സ്ഥാപകന്‍  ബിൽ ഗേറ്റ്സിന് പുറമേ, മുൻ പ്രസിഡന്റ് ബാരാക് ഒബാമ, പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബെഡൻ,ടെസ്‌ല ഉടമ ഇലോൺ മസ്‌ക് എന്നിവരുടെ അക്കൗണ്ടുകളും ഹാക്ക് ചെയ്‌തവയിൽ ഉൾപ്പെടുന്നു.വ്യാജ വെബ് സൈറ്റിന്‍റെ ബിറ്റ്കോയിന്‍ അക്കൌണ്ടിലേക്ക് 1000 ഡോളര്‍ അയച്ചാല്‍ നിങ്ങള്‍ക്ക് 2000 ഡോളര്‍ ലഭിക്കുമെന്ന സന്ദേശമാണ് പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെ അക്കൗണ്ടിന്റെ ആധികാരികത ഉറപ്പാക്കുന്ന നീല ടിക്ക് മാർക്ക് ട്വിറ്ററിൽ നിന്ന് അപ്രത്യക്ഷമായി. പാസ്‍വേർ‍ഡ് മാറ്റാനുള്ള ശ്രമം പരാജയപ്പെടുന്നതായും റിപ്പോർട്ടുണ്ട്.
 
ഇതിന് പിന്നാലെ സംഭവം അറിഞ്ഞ് പ്രതികരിച്ച ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി ഇത് കഠിനമേറിയ ദിനം എന്നാണ് ട്വീറ്റ് ചെയ്തത്. സംഭവം നേരെയാക്കാൻ ടീം കഠിനമായ ശ്രമത്തിലാണെന്നും എന്താണ് സംഭവിച്ചതെന്ന കാര്യങ്ങൾ പിന്നീട് വിശദമാക്കുമെന്നും അറിയിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിസ കാലാവധി കഴിഞ്ഞും യുകെയിൽ തുടരുന്നു, വിദേശ വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിട്ടൺ

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്ര ജീവനക്കാര്‍ക്ക് 7000 രൂപ ഉത്സവബത്ത

അമീബിക് മസ്തിഷ്‌ക ജ്വരവും ആസ്പര്‍ജില്ലസ് ഫ്‌ളാവസ് ഫംഗസും ഒരുമിച്ച് ബാധിച്ച 17കാരന് ജീവന്‍ തിരിച്ചു നൽകി മെഡിക്കല്‍ കോളേജ്

ട്രംപ് ചെയ്യുന്നത് മണ്ടത്തരം, ഇന്ത്യൻ പിന്തുണയില്ലാതെ ചൈനീസ് സ്വാധീനം നേരിടാൻ യുഎസിനാകില്ല

സപ്ലൈകോയില്‍ ഉത്രാടദിന വിലക്കുറവ്

അടുത്ത ലേഖനം
Show comments