Select Your Language

Notifications

webdunia
webdunia
webdunia
webdunia

നന്ദി സുഹൃത്തെ, അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു, മോദിയുടെ ആശംസയ്‌ക്ക് മറുപടിയുമായി ട്രംപ്

നന്ദി സുഹൃത്തെ, അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു, മോദിയുടെ ആശംസയ്‌ക്ക് മറുപടിയുമായി ട്രംപ്
വാഷിങ്‌ടൺ , ഞായര്‍, 5 ജൂലൈ 2020 (10:43 IST)
വാഷിങ്‌ടൺ: അമേരിക്കയുടെ 244ആം സ്വാതന്ത്രദിനത്തിൽ ആശംസകളറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
 
യുഎസ്സിന്റെ 244ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ ജനങ്ങൾക്കും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ആശംസയറിയിക്കുന്നു.ഈ ദിനം ആഘോഷിക്കുന്ന അവസരത്തിൽ ലോകത്തെ ഏറ്റവും വ‌ലിയ ജനാധിപത്യ രാജ്യം എന്ന നിലയിൽ ഞങ്ങൾ സ്വാതന്ത്രത്തെ വിലമതിക്കുന്നു എന്നായിരുന്നു വൈതൗസിനെ ടാഗ് ചെയ്‌തുകൊണ്ടുള്ള മോദിയുടെ ട്വീറ്റ്.
 
ഇതിനുള്ള മറുപടി ട്വീറ്റിലാണ് ട്രംപ് ഇന്ത്യയോടുള്ള സ്നേഹം പ്രകടിപ്പിച്ചത്.നന്ദി സുഹൃത്തെ അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു എന്നാണ് ട്രംപിന്റെ ട്വീറ്റ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യ-ചൈന തർക്കത്തിൽ ഇടപ്പെട്ട് അമേരിക്ക. അതിർത്തിയിൽ കനത്ത ജാഗ്രത