വെർട്ടിക്കൽ ഹ്രസ്വ വീഡിയോകൾ ഉൾപ്പെടുത്തി ട്വിറ്ററും. ട്വിറ്ററിൻ്റെ ഐഒഎസ് ആപ്പിൽ സ്ക്രീൻ മുഴുവനായി കാണുന്ന വീഡിയോകൾ ലഭ്യമാകുമെന്ന് കമ്പനി പ്രഖ്യാപിച്ചു. സെപ്റ്റംബർ 29ന് പങ്കുവെച്ച ഒരു ബ്ലോഗ് പോസ്റ്റിലാണ് ട്വിറ്റർ പുതിയ സംവിധാനം പരിചയപ്പെടുത്തിയത്.
ഇൻസ്റ്റഗ്രാം റീൽസിനും ടിക് ടോക്കിനും സമാനമായ ഫീച്ചറാണിത്. റ്റ്വിറ്റർ ഫീഡിലുള്ള വീഡിയോകളിൽ ഏതെങ്കിലും തുറന്നാൽ പിന്നീടുള്ള വീഡിയോകൾ സ്വൈപ്പ് ചെയ്ത് കാണാം. തിരിച്ച് ഫീഡിലേക്ക് പോകാൻ ബാക്ക് ബട്ടൺ ഉപയോഗിക്കാം.