Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 15 April 2025
webdunia

സാമുദായിക സ്പർധ വളർത്താൻ ശ്രമിച്ചു, ട്വിറ്റർ മേധാവിക്ക് യു‌പി സർക്കാരിന്റെ നോട്ടീസ്, നടപടി കമ്പനിയുടെ നിയമപരിരക്ഷ പിൻവലിച്ചതിന് പിന്നാലെ

ട്വിറ്റർ
, വെള്ളി, 18 ജൂണ്‍ 2021 (15:18 IST)
സാമൂഹ്യമാധ്യമ ചട്ടം പാലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതിന് പിന്നാലെ സോഷ്യൽമീഡിയയായ ട്വിറ്ററിനെ വ്യാപകമായി നടപടി തുടങ്ങി. സാമുദായിക സ്പർധ വളർത്താൻ ശ്രമിച്ചതായി ചൂണ്ടികാട്ടി ട്വിറ്റർ ഇന്ത്യ മേധാവിക്ക് ഉത്തർപ്രദേശ് സർക്കാർ നോട്ടീസ് അയച്ചു.
 
7 ദിവസത്തിനകം ഉത്തർപ്രദേശിലെ ലോനി അതിർത്തിയിലുള്ള പോലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായി മൊഴി നൽകാനാണ് ട്വിറ്റർ മേധാവി മനീഷ് മഹേശ്വരിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തിൽ ഗാസിയാബാദിൽ മുസ്ലീം വിഭാഗത്തി‌ൽപ്പെട്ടയാളെ മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് ട്വിറ്ററിനെതിരെ യു‌പി സർക്കാർ നടപടി എടുത്തത്. സമൂഹത്തിനെതിരായ സന്ദേശം പ്രചരിപ്പിക്കാൻ ട്വിറ്റർ കൂട്ട് നിന്നെന്നാണ് നോട്ടീസിലെ ആരോപണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആള്‍താമസമില്ലാത്ത വീട്ടില്‍ ഒരു മണിക്കൂര്‍ ഒളിച്ചിരുന്നു, അടുക്കള ഭാഗത്തുകൂടെ ദൃശ്യയുടെ വീട്ടിലേക്ക്, അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് മുകളിലേക്ക്