ഇന്ത്യയിൽ യുഎപിഐ ഉപയോഗിച്ചുള്ള ഡിജിറ്റൽ പണമിടപാടിൽ റെക്കോർഡ് വർധന. തുടർച്ചയായ രണ്ടാം മാസത്തിലും 7.5 ലക്ഷം കോടി രൂപയുടെ പണമിടപാടാണ് നടന്നത്.
2016 ഏപ്രിലിൽ ആരംഭിച്ച യുപിഐ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പണം കൈമാറിയത് ഈ വർഷം ഒക്ടോബറിലാണ്. ഉത്സവ സീസണോട് അനുബന്ധിച്ച ഓൺലൈൻ ഷോപ്പിങും കൊവിഡ് മൂലമുണ്ടായ സാഹചര്യവുമാണ് ഇടപാടുകളിലെ വർധനവിന് കാരണം.
യുപിഐ വഴിയുള്ള പണം കൈമാറ്റം 75 ലക്ഷം കോടി രൂപയായി ഉയർത്തുകയാണ് എൻപിസിഐയുടെ ലക്ഷ്യം. 2020 മാർച്ചിലെ ആദ്യ ലോക്ക്‌ഡൗണിൽ 2,06,463 കോടിയുടെ ഇടപാടാണ് നടന്നതെങ്കിൽ ഈ വർഷം മാർച്ചിൽ അത് 5,04,886 കോടി രൂപയിലേക്ക് കുതിച്ചു.
സ്മസ് – പുതുവത്സരകാലം ആയതിനാൽ ഡിസംബർ, ജനുവരി മാസങ്ങളിലും യുപിഐ പണമിടപാടുകൾ ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ.