Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്റര്‍നെറ്റ് ലോകത്തെ രാജാക്കന്മാരായ യാഹൂവിന്റെ യുഗം അവസാനിച്ചു; ഇനി വെറിസോണിനൊപ്പം

ഒരുകാല ഘട്ടത്തില്‍ ഇന്റര്‍നെറ്റ് ലോകം അടക്കിഭരിച്ചിരുന്ന രാജാക്കന്മാരായ യാഹൂവിന്റെ യുഗം അവസാനിക്കുന്നു.

ഇന്റര്‍നെറ്റ് ലോകത്തെ രാജാക്കന്മാരായ യാഹൂവിന്റെ യുഗം അവസാനിച്ചു; ഇനി വെറിസോണിനൊപ്പം
, ചൊവ്വ, 26 ജൂലൈ 2016 (11:47 IST)
ഒരുകാല ഘട്ടത്തില്‍ ഇന്റര്‍നെറ്റ് ലോകം അടക്കിഭരിച്ചിരുന്ന രാജാക്കന്മാരായ യാഹൂവിന്റെ യുഗം അവസാനിക്കുന്നു. യാഹുവിനെ അമേരിക്കയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ വെറിസോണ്‍ സ്വന്തമാക്കി. ഏകദേശം അഞ്ച് ബില്യണ്‍ ഡോളര്‍, ഏതാണ്ട് 31900 കോടി രൂപയ്ക്കാണ് വെറിസോണ്‍ യാഹുവിനെ സ്വന്തമാക്കിയത്.
 
ഇന്റർനെറ്റ്– മാസ് മീഡിയ കമ്പനിയായ ‘എഒഎലി’നെ കഴിഞ്ഞ വർഷം 440 കോടി ഡോളർ മുടക്കി സ്വന്തമാക്കിയ വെറിസോണ്‍ ഡിജിറ്റൽ അഡ്വർടൈസിങ്, മീഡിയ ബിസിനസുകൾ എന്നിവയുടെ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് യാഹൂവിനെ ഏറ്റെടുക്കുന്നതെന്ന് അറിയിച്ചു.
 
യാഹൂ മെയില്‍, സെര്‍ച്ച് എഞ്ചിന്‍, മെസഞ്ചര്‍ എന്നിവ ഇതോടെ വെറിസോണിന്റെ സ്വന്തമായി. വെറിസോണ്‍ കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയ ഇന്റര്‍നെറ്റിലെ മറ്റൊരു നിറംമങ്ങിയ സാന്നിധ്യമായിരുന്ന എ ഒ എല്ലിനോടൊപ്പമാകും ഇനി യാഹു പ്രവര്‍ത്തനക്ഷമമാകുക.
 
അതേസമയം, യാഹൂവിന്റെ കൈവശമുള്ള പണവും ഏഷ്യൻ ഇടപാടുകളായ ചൈനീയ് ഇ - കൊമേഴ്‌സ് കമ്പനിയായ ആലിബാബ ഗ്രൂപ്പിലെ ഓഹരി, യാഹൂ ജപ്പാനിലെ ഓഹരി തുടങ്ങിയവയും ഇപ്പോള്‍ കൈമാറുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡ്യുവല്‍ക്യാമറയും 3 ജിബി റാമുമായി ഐഫോണ്‍ 7 സെപ്റ്റംബര്‍ 12ന് പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്