വിവോയുടെ പുതിയ സ്മാർട്ട്‌ഫോൺ V19 വിപണിയിലെത്തി, ഫീച്ചറുകൾ ഇങ്ങനെ !

ബുധന്‍, 11 മാര്‍ച്ച് 2020 (20:23 IST)
തങ്ങളുടെ പുതിയ സ്മാർട്ട്ഫോണായ V19 നെ അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ചൈനീസ് സ്മാര്‍ട്ട്ഫോൺ നിർമ്മാതാക്കളായ വിവോ. രണ്ട് വേരിയന്റുകളിൽ അന്താരാഷ്ട വിപണിയിലെത്തിയിരിക്കുന്ന സ്മാർട്ട്ഫോൺ അധികം വൈകാതെ തന്നെ ഇന്ത്യൻ വിപണിയിൽ എത്തും. 8 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 256 ജിബി സ്റ്റോറേജ് എന്നിവയാണ് രണ്ട് വേരിയന്റുകൾ. 
 
6.44 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയിലാണ് സ്മാർട്ട്ഫോൺ പുറത്തിറങ്ങിയിരിക്കുന്നത് 91.38 ശതമാനം സ്ക്രീന്‍ ബോഡി അനുപാതം സ്മാർട്ട്ഫോണിന്റെ പ്രത്യേകതയാണ്. 48 മെഗാപിക്സൽ പ്രൈമറി സെൻസറോടുകൂടിയ ക്വാഡ് റിയർ ക്യാമറകളാണ് സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. എട്ട് മെഗപിക്സലിന്റെ സെക്കൻഡറി സെൻസറും 2 മെഗാപിക്സൽ വീതമുള്ള മറ്റു രണ്ട് സെൻസറുകളുമാണ് ക്വാഡ് റിയർ ക്യാമറയിലെ ബാക്കി അംഗങ്ങൾ. 
 
32 മെഗാപിക്സലാണ് V19നിലെ സെൽഫി ക്യാമറ. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 675 പ്രൊസസറാണ് സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രീനോയുടെ 612 ആണ് ഗ്രാഫിക്സ് യൂണിറ്റ്. ആണ്ഡ്രോയിഡ് 10 അടിസ്ഥാനപ്പെടുത്തിയുള്ള ഫൺടച്ച് ഒഎസിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുക. 18W ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയോടുകൂടിയ 4,500 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോണിൽ നൽകിയിരിക്കന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പിന്തിരിഞ്ഞോടിയ ചരിത്രം നമുക്കില്ല, കോവിഡ് 19 ചെറുക്കാൻ ജനങ്ങളുടെ പങ്കാളിത്തം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി