Webdunia - Bharat's app for daily news and videos

Install App

കുറഞ്ഞ വിലയ്‌ക്ക് വിവോ Y81 ഹാൻഡ്‌സെറ്റ് അവതരിപ്പിച്ചു!

കുറഞ്ഞ വിലയ്ക്ക് വിവോ Y81 അവതരിപ്പിച്ചു!

Webdunia
ശനി, 23 ജൂണ്‍ 2018 (18:33 IST)
വിവോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് വിയറ്റ്നാമിൽ അവതരിപ്പിച്ചു. രാജ്യത്തെ മുൻനിര സ്‌മാർട് ഫോൺ വിതരണ കമ്പനിയായ വിവോ Y83 ഡിസൈനിൽ തന്നെയാണ് Y81 ഹാൻഡ്‌സെറ്റും പുറത്തിറക്കിയിരിക്കുന്നത്. ഐഫോൺ Xലെ നോച്ച്, ബെസൽലെസ് ഡിസൈൻ എന്നിവ വിവോ Y81ലും ഉണ്ടാകും.
 
വിവോ Y81 വൈകാതെ തന്നെ രാജ്യാന്തര വിപണികളിലെല്ലാം വിതരണം ചെയ്യുമെന്നാണ് കരുതുന്നത്. വിവോ Y81ന്റെ തുടക്ക വില 499,000 വിയറ്റ്നാമീസ് ഡോങ്ക് (ഏകദേശം 14,900 രൂപ) ആണ്. , 3ജിബി റാം, 32 ജിബി സ്റ്റോറേജ് (സ്റ്റോറേജ് 256 ജിബി വരെ ഉയർത്താം) 13 മെഗാപിക്സൽ പിൻ ക്യാമറ, 5 മെഗാപിക്സല്‍ സെൽഫി ക്യാമറ, 3260 എംഎഎച്ച് ബാറ്ററി എന്നിവ മറ്റു ഫീച്ചറുകളാണ്.
 
ആൻഡ്രോയിഡ് ഒറിയോ ഒഎസിൽ പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റിന് 6.22 ഇഞ്ച് ഫുൾ എച്ച്ഡി ഐപിഎസ് ഡിസ്പ്ലെയുണ്ട്. ഐഫോൺ Xലെ പോലെ വിവോ Y81 യിലും ഡിസ്പ്ലെ നോച്ച് ഉണ്ട്. നോച്ചിൽ ഫെയ്സിങ് സെൻസറുകളും സെൽഫി ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു.‌ ഡുവൽ സിം (നാനോ).

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

അടുത്ത ലേഖനം
Show comments