Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതിയ ബഡ്ജറ്റ് സ്മാർട്ട്ഫോണുമായി വിവോ, വിവോ Y12s വിപണിയിൽ

വാർത്തകൾ
മറ്റൊരു ബഡ്ജറ്റ് സ്മാർട്ട്ഫോണിനെ കൂടി അന്താരാഷ്ട്ര വിപണിയിൽ എത്തിച്ചിരിയ്ക്കുകയാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ. Y12s എന്ന മോഡലിനെയാണ് ഹോ‌ങ്കോങ്ങിൽ വിവോ പുറത്തിറക്കിയിരിയ്ക്കുന്നത്. എന്നാൽ സ്മാർട്ട്ഫോൺ എപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കും എന്നത് വിവോ വ്യക്തമാക്കിയിട്ടില്ല. 3 ജിബി റാം 32 ജിബി സ്റ്റോറേജ് പതിപ്പിലാണ് സ്മാർട്ട്ഫോൺ വിപണിയിലെത്തിയിരിയ്ക്കുന്നത്.
 
6.51 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്. 13 മെഗാപിക്സാൽ പ്രൈമറി സെൻസറും, 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ ഫോണിൽ ഒരുക്കിയിരിയ്ക്കുന്നു. 8 മെഗാപിക്സലാണ് സെൽഹി ക്യാമറ.   മീഡിയടെക് ഹീലിയോ പി35 പ്രൊസസറാണ് സ്മാർട്ട്ഫോനിന് കരുത്തുപകരുന്നത്. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള ഫണ്‍‌ടച്ച്‌ ഒ‌എസ് 11ലാണ് വിവോ Y12s പ്രവർത്തിയ്ക്കുക. 10W ഫാസ്റ്റ് ചാർജിങ് സംവിധാനമുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ്  സ്മാർട്ട്ഫോണിൽ നൽകിയിരിയ്ക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക കോടീശ്വരന്മാരുടെ പട്ടികയിൽ സക്കർബർഗിനെ പിന്തള്ളി മൂന്നാം സ്ഥാനം സ്വന്തമാക്കി ഇലോൺ മസ്‌ക്