Publish Date: Wed, 01 Apr 2020 (08:46 IST)
Updated Date: Wed, 01 Apr 2020 (08:55 IST)
രാജ്യത്ത് ലോക്‌ഡൗൺ പ്രഖ്യപിച്ച സാഹചര്യത്തിൽ പ്രിപെയ്ഡ് ഉപയോക്താക്കളുടെ പ്ലാാനുകളുടെ കാലാവധി വർധിപ്പിച്ച് വോഡഫോൺ ഐഡിയ. ഏപ്രിൽ 17 വരെയാണ് പ്രീപെയ്ഡ് പ്ലാനുകളുടെ കാലാവധി നീട്ടിയിരിക്കുന്നത്. എന്നാൽ ഫീച്ചർഫോണുകൾ ഉപയോഗിയ്ക്കുന്നവരെ ഉദ്ദേശിച്ചാണ് വോഡഫോൺ പ്ലാനുകളുടെ കാലാവധി നീട്ടിയിരിക്കുന്നത്.
ലോക്‌ഡൗൻ കാലത്ത് ഫോൺ കോളുകൾക്ക് ബാലൻസ് ഇല്ലാത്ത അവസ്ഥ ഒഴിവാക്കാൻ 10 രൂപയുടെ ടോക്‌ടൈമും വോഡഫോൺ സൗജന്യമായി നൽകും. എയർടെലും ഉപയോക്താക്കൾക്കായി പ്രിപെയ്ഡ് പ്ലാനുകളുടെ കാലാവധി വർധിപ്പിച്ചിരുന്നു. എന്നാൽ മുഴുവൻ പ്രിപെയ്ഡ് ഉപയോക്താക്കളെയും ഉൾപ്പെടുത്തി 8 കോടി ഉപയോക്താക്കൾക്ക് പ്രയോചനപ്പെടുന്നതായിരുന്നു എയർടെൽ പ്രഖ്യാപിച്ച ആനുകൂല്യം.