Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫോൺനമ്പർ പറഞ്ഞാൽ മതി റീചാർജ് ചെയ്യാം, സ്മാർട്ട് വോയിസ് സംവിധാനം ഒരുക്കി ഐഡിയ വോഡഫോൺ !

വാർത്തകൾ
, വെള്ളി, 15 മെയ് 2020 (12:50 IST)
ലോക്ഡൗണിൽ ഫോൺ റീചാർജ് ചെയ്യുന്നതിന് സ്മാർട്ട് സംവിധാനം ഒരുക്കി ഐഡിയ വോഡഫോൺ. റിടെയിലർമാരുടെ സ്മാർട്ട് ആപ്പിൽ വോയിസ് സൗകര്യം ഒരുക്കിയാണ് ഫീച്ചർ ഒരുക്കിയിരിരിയ്ക്കുന്നത്. ഗൂഗിൾ വോയിസ് അടിസ്ഥാനപ്പെടുത്തി പ്രവർത്തിയ്ക്കുന്ന സംവിധാനമാണ് സ്മാർട്ട് ആപ്പിൽ കൊണ്ടുവന്നിരിയ്ക്കുന്നത്. റിടെയിൽ കടകളിൽ സമ്പർക്കം ഒഴിവാാക്കുന്നതിനാണ് പുതിയ സംവിധാനം.
 
റീചാർജ് ചെയ്യത്തിനായി കസ്റ്റമർ മൊബൈൽ നമ്പർ പറഞ്ഞാൽ മതി. പത്തടി അകലെ നിന്നുംവരെ നമ്പർ സ്മാർട്ട് ആപ്പ് പിടിച്ചെടുക്കും. ഇതിലുടെ കടയിലുള്ളവരും ഉപയോക്താക്കളും സമ്പർക്കത്തിലോ സ്പർശനത്തിലോ വ്കരുന്നത് ഒഴിവാക്കാനാകും. സാമൂഹിക അകലം പാലിച്ചുകൊണ്ട് തന്നെ റീ ടെയിൽ ഷോപ്പുകൾ വഴി റീചാർജ് ചെയ്യാനാണ് സ്മാർട്ട് ആപ്പ് വഴി വോഡഫോൺ ഐഡിയ വഴി ഒരുക്കിയിരിയ്ക്കുന്നത്.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനസർക്കാറിന്റെ ആവശ്യം തള്ളി കേന്ദ്രം, പ്രവാസികൾക്ക് 14 ദിവസം സർക്കാർ ക്വാറന്റൈൻ നിർബന്ധമെന്ന് ഹൈക്കോടതിയിൽ