Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുഎഇയിലാണോ? വിപിഎൻ ഉപയോഗിച്ച് അശ്ലീല വീഡിയോ കണ്ടാൽ പണികിട്ടും

യുഎഇയിലാണോ? വിപിഎൻ ഉപയോഗിച്ച് അശ്ലീല വീഡിയോ കണ്ടാൽ പണികിട്ടും
, വെള്ളി, 5 ഓഗസ്റ്റ് 2022 (17:05 IST)
ഡേറ്റിങ്, അശ്ലീല വീഡിയോ കാണൽ,ഓഡിയോ വീഡിയോ ആപ്പുകൾ എന്നിവയ്ക്കായി പലരും ചെർച്വൽ നെറ്റ്‌വർക്ക് ഉപയോഗിക്കുക പതിവാണ്. നിരോധിത വെബ്സൈറ്റുകൾ മറ്റ് ആപ്പുകൾ എന്നിവ വിപിഎൻ ഉപയോഗിച്ച് ഉപയോഗിക്കാം എന്നതാണ് ഇത് കൊണ്ടുള്ള സൗകര്യം. പ്രവാസികളായ പലരും വാട്ട്സാപ്പ്,സ്കൈപ്പ്,ഐഎംഒ തുടങ്ങിയ ഓഡിയോ-വീഡിയോ ആപ്പുകൾ ഉപയോഗിക്കാൻ വിപിഎൻ സേവനമാണ് ഊപയോഗിക്കുന്നത്.
 
നിലവിൽ യുഎഇ_യിൽ വിപിഎൻ സേവനങ്ങൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. എന്നാൽ നിങ്ങൾ വിപിഎൻ ഉപയോഗിക്കുന്നത് ചൂതാട്ടം,അശ്ലീല വീഡിയോകൾ കാണുക എന്നീ ആവശ്യങ്ങൾക്കാണെങ്കിൽ പണി വീഴുമെന്നാണ് പുതിയ റിപ്പോർട്ട്.ഏറ്റവും പുതിയ നോർഡ് സെക്യൂരിറ്റി ഡേറ്റ അനുസരിച്ച് വിപിഎൻ ഉപയോഗിക്കുന്നവരുടെ എണ്ണം ഈ വർഷത്തിൻ്റെ ആദ്യപാദത്തിൽ 36 ശതമാനം ഉയർന്നിട്ടുണ്ട്.
 
ഗൾഫ് മേഖലയിൽ നിരോധിത സൈറ്റുകൾ വർധിക്കുന്നതിനനുസരിച്ച് വിപിഎൻ ഉപഭോഗവും കൂടുകയാണ്. ഈ സാഹചര്യത്തിലാണ് വിപിഎൻ വഴി ചൂതാട്ടം,അശ്ലീല വീഡിയോ കാണൽ എന്നിവ ചെയ്യുന്നവരെ കുടുക്കാൻ സർക്കാർ രംഗത്ത് വന്നിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

International Beer Day 2022: ഇന്ന് അന്താരാഷ്ട്ര ബിയര്‍ ദിനം