Select Your Language

Notifications

webdunia
webdunia
webdunia
webdunia

'റിമി ടോമി ,വിജയ് യേശുദാസ് എന്നിവര്‍ക്കൊപ്പം താങ്കളും ഈ ചൂതാട്ടം പ്രോത്സാഹിപ്പിക്കാന്‍ ഇറങ്ങിയപ്പോള്‍ പുച്ഛം തോന്നി'; സംവിധായകന്‍ അഖില്‍ മാരാരുടെ കുറിപ്പ്

'റിമി ടോമി ,വിജയ് യേശുദാസ് എന്നിവര്‍ക്കൊപ്പം താങ്കളും ഈ ചൂതാട്ടം പ്രോത്സാഹിപ്പിക്കാന്‍ ഇറങ്ങിയപ്പോള്‍ പുച്ഛം തോന്നി'; സംവിധായകന്‍ അഖില്‍ മാരാരുടെ കുറിപ്പ്

കെ ആര്‍ അനൂപ്

, ബുധന്‍, 20 ജൂലൈ 2022 (14:25 IST)
റിമി ടോമി ,വിജയ് യേശുദാസ് എന്നിവര്‍ക്കൊപ്പം താങ്കളും ഈ ചൂതാട്ടം പ്രോത്സാഹിപ്പിക്കാന്‍ ഇറങ്ങിയപ്പോള്‍ പുച്ഛം തോന്നിയെന്ന് സംവിധായകന്‍ അഖില്‍ മാരാര്‍. ദിവസത്തിനു ലക്ഷത്തിന് മുകളില്‍ പ്രതിഫലം വാങ്ങി മലയാളം തമിഴ് ഉള്‍പ്പെടെ അഭിനയിക്കുന്ന സിനിമയുടെ മറ്റ് മേഖലയില്‍ നിന്നും വരുമാനം ഉള്ള ഇത്രയും വര്‍ഷത്തെ സമ്പത്തു ഉള്ള അങ്ങേയ്ക്ക് പോലും സാമ്പത്തിക ബുദ്ധിമുട്ട് ആണെങ്കില്‍ സിനിമ മേഖലയില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുന്ന മറ്റ് ജോലികള്‍ ചെയ്തു ജീവിക്കുന്ന ടെക്നീഷ്യന്മാരുടെ അവസ്ഥ എന്താകും എന്നാണ് അഖില്‍ ചോദിക്കുന്നത്.
 
അഖില്‍ മാരാരുടെ വാക്കുകള്‍ 
പ്രിയപ്പെട്ട ലാല്‍ സാര്‍...
 
റിമി ടോമി ,വിജയ് യേശുദാസ് എന്നിവര്‍ക്കൊപ്പം താങ്കളും ഈ ചൂതാട്ടം പ്രോത്സാഹിപ്പിക്കാന്‍ ഇറങ്ങിയപ്പോള്‍ പുച്ഛം തോന്നി...യുവാക്കളെ കഞ്ചാവിനെക്കാളും മയക്കുമരുന്നിനെക്കാളും നശിപ്പിക്കുന്ന ലഹരിയാണ് ചൂതാട്ടം..
എളുപ്പത്തില്‍ എങ്ങനെ പണം ഉണ്ടാക്കാം എന്ന് നോക്കിയിരിക്കുന്ന യുവ തലമുറയും മൂത്ത തലമുറയും ഒരുപോലെ ഈ ചതിക്കുഴിയില്‍ വീണ് ജീവിതം നശിപ്പിക്കുന്നു..
ഈ പരസ്യം ചെയ്തപ്പോള്‍ തോന്നിയതിനെക്കാള്‍ പുശ്ചമാണ് ഇത് ചെയ്യാനായി അങ്ങു ഇപ്പോള്‍ പറഞ്ഞ ന്യായീകരണം...
 
 ദിവസത്തിനു ലക്ഷത്തിന് മുകളില്‍ പ്രതിഫലം വാങ്ങി മലയാളം തമിഴ് ഉള്‍പ്പെടെ അഭിനയിക്കുന്ന സിനിമയുടെ മറ്റ് മേഖലയില്‍ നിന്നും വരുമാനം ഉള്ള ഇത്രയും വര്‍ഷത്തെ സമ്പത്തു ഉള്ള അങ്ങേയ്ക്ക് പോലും സാമ്പത്തിക ബുദ്ധിമുട്ട് ആണെങ്കില്‍ സിനിമ മേഖലയില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുന്ന മറ്റ് ജോലികള്‍ ചെയ്തു ജീവിക്കുന്ന ടെക്നീഷ്യന്മാരുടെ അവസ്ഥ എന്താകും..
 സ്വന്തമായി വീടോ ,വാഹനമോ ഇല്ലാത്ത ആഗ്രഹം കൊണ്ട് മാത്രം സിനിമയില്‍ തുടരുന്ന ആയിരങ്ങളുടെ അവസ്ഥ എന്തായിരിക്കും..കഴിഞ്ഞ2 വര്‍ഷത്തെ ലോക്ഡൗന്‍ കാലം അവര്‍ എങ്ങനെ ജീവിച്ചു കാണും..
പരസ്യത്തില്‍ ഒന്നും അഭിനയിക്കാന്‍ അവര്‍ക്ക് കഴിയില്ല പക്ഷെ സാമ്പത്തിക പ്രതിസന്ധി കൊണ്ട് അവര്‍ സിനിമയിലെ 
ആള്‍ക്കാര്‍ക്ക് കഞ്ചാവ് വിറ്റ് ജീവിക്കാന്‍ ശ്രമിക്കുകയും..പിന്നീട് പിടിക്കപ്പെടുമ്പോള്‍ സാഹചര്യം കൊണ്ടാണ് എന്ന് പറയുന്നതില്‍ അര്‍ത്ഥമുണ്ടോ...
 
സാമ്പത്തിക പ്രതിസന്ധി കൊണ്ടായിരുന്നു എങ്കില്‍ ജങ്കളി റമ്മി കളിച്ചാല്‍ പോരായിരുന്നോ...?
ഒരു കോടി വരെ നേടാനുള്ള സുവര്‍ണ്ണാവസരം ആയിരുന്നല്ലോ...?
 
കോടികള്‍ വാഗ്ദാനം ചെയ്തിട്ടും മദ്യത്തിന്റെ പരസ്യത്തില്‍ അഭിനയിക്കില്ല രാജ്യത്തെ യുവാക്കളെ വഴി തെറ്റിക്കാന്‍ ഞാന്‍ കൂട്ട് നില്‍ക്കില്ല എന്ന് പറഞ്ഞ സച്ചിന്‍ ടെണ്ടുല്‍ക്കല്‍ എന്ന മനുഷ്യനെ ആരാധനയോടെ ഓര്‍ത്തു പോകുന്നു...
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടി നിത്യ മേനോന്‍ വിവാഹിതയാകുന്നു ?