ഫെയ്സ്ബുക്കിലെ പോലെ വാട്ട്സാപ്പിലും ഇനി അവതാർ നിർമിക്കാം. അവതാറുകൾ ചാറ്റിലൂടെ സ്റ്റിക്കറുകളായും ഷെയർ ചെയ്യാം. വാട്ട്സാപ്പിൻ്റെ ബീറ്റാ വേർഷനിലാണ് അവതാർ സെറ്റിങ്സ് ലഭ്യമാവുക. വീഡിയോ കോളുകളുടെ സമയത്ത് അവതാർ ഉപയോഗിച്ച് മുഖം മറയ്ക്കാനുള്ള ഫീച്ചറും അടുത്തുതന്നെ വരുമെന്നാണ് വിലയിരുത്തുന്നത്.
നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അവതാർ സെഷനിൻ്റെ വിവരങ്ങൾ ഒന്നും മെറ്റ പുറത്തുവിട്ടിട്ടില്ല. ലിംഗ-വർണ ഭേദമന്യേ ഉപഭോക്താക്കൾക്ക് തങ്ങളുടെ അവതാറുകൾ നിർമിക്കാൻ കഴിയും. ആൻഡ്രോയിഡിലെ വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പ് 2.22.15.5 - ലാണ് അവതാറുകൾ ആദ്യം അവതരിപ്പിക്കുക.