പഴയ ഫോണില്‍ നിന്നും പുതിയ ഫോണിലേക്ക് ചാറ്റുകള്‍ എളുപ്പം കൈമാറുന്നതിനുള്ള സംവിധാനം അവതരിപ്പിച്ച് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്ട്‌സാപ്പ്. ക്യൂ ആര്‍ കോഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് കൊണ്ട് ചാറ്റുകള്‍ കൈമാറുന്നതിനുള്ള സംവിധാനമാണ് കമ്പനി അവതരിപ്പിച്ചത്. കമ്പനി സി ഇ ഒ ആയ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്.
നിലവില്‍ ക്ലൗഡ് സ്‌റ്റോറേജ് അടിസ്ഥാനത്തില്‍ ചാറ്റുകള്‍ കൈമാറുന്നതിനുള്ള സംവിധാനമാണുള്ളത്. ഇതില്‍ നിന്നും വ്യത്യസ്തമായി എളുപ്പത്തില്‍ ചാറ്റുകള്‍ കൈമാറാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇതിനായി പഴയ ഫോണിനെ പുതിയ ഫോണുമായി വൈഫൈ ഉപയോഗിച്ച് കണക്ട് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. തുടര്‍ന്ന് പഴയ ഫോണിന്റെ വാട്ട്‌സാപ്പില്‍ കയറി സെറ്റിങ്‌സിലേക്ക് പോകുക.
ചാറ്റില്‍ ക്ലിക്ക് ചെയ്ത ശേഷം ചാറ്റ് ട്രാന്‍സ്ഫര്‍ തെരെഞ്ഞെടുക്കുക
പിന്നാലെ പഴയ ഫോണിന്റെ സ്‌ക്രീനില്‍ ക്യൂ ആര്‍ കോഡ് കാണാം, തുടര്‍ന്ന് പുതിയ ഫോണ്‍ ഉപയോഗിച്ച് പഴയ ഫോണിന്റെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യാം. നിര്‍ദേശങ്ങള്‍ പാലിച്ച് പെയറിങ് പൂര്‍ത്തിയാക്കിയ ശേഷം ട്രാന്‍സ്ഫര്‍ ചെയ്യാവുന്നതാണ്. ഈ രീതി ചെയ്യുന്നത് കൊണ്ട് പുറത്തെ സെര്‍വറുകളില്‍ സ്‌റ്റോര്‍ ചെയ്യുമെന്ന ആശങ്ക ഒഴിവാക്കാന്‍ ഉപഭോക്താവിനാകും.