Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ഥിരമായി വാട്ട്സാപ്പ് വീഡിയോ കോളിങ്ങ് ചെയ്യുന്നവരാണോ ? സൂക്ഷിച്ചോളൂ... എട്ടിന്റെ പണിയാണ് കിട്ടുക !

വാട്‌സ്ആപ്പ് വീഡിയോ കോളിങ്ങിലെ ചതിക്കുഴികള്‍ ഇങ്ങനെ തിരിച്ചറിയാം

സ്ഥിരമായി വാട്ട്സാപ്പ് വീഡിയോ കോളിങ്ങ് ചെയ്യുന്നവരാണോ ? സൂക്ഷിച്ചോളൂ... എട്ടിന്റെ പണിയാണ് കിട്ടുക !
, വ്യാഴം, 31 ഓഗസ്റ്റ് 2017 (10:45 IST)
നമ്മള്‍ നടത്തുന്ന വാട്ട്സാപ്പ് ചാറ്റുകളെല്ലാം അതേപടി ഒരു കൂട്ടുകാരന്‍ പറയുന്നത് നമുക്ക് ആലോചിക്കാന്‍ പോലും പറ്റുമോ ?. ഭര്‍ത്താവിന്റെ ചാറ്റുകള്‍ ഭാര്യയും ഭാര്യയുടെ ചാറ്റിങ് ഭര്‍ത്താവും ഇത്തരത്തില്‍ മോണിറ്റര്‍ ചെയ്ത സംഭവങ്ങള്‍ നിരവധിയ്യാണ്. നിങ്ങളോട് വളരെയടുത്ത് ഇടപഴകുന്ന പുറത്തു നിന്നുള്ള ഒരു വ്യക്തിയാണ് നിങ്ങളുടെ സ്വാകാര്യത ചോര്‍ത്തുന്നതെങ്കില്‍ അത് പല തരത്തിലും ദോഷകരമായി ബാധിച്ചേക്കാം.
 
വാട്ട്സാപ്പ് ഓപ്പണ്‍ ചെയ്യുന്ന വേളയില്‍ മുകളില്‍ വലതു വശത്തു മൂന്നു ഡോട്‌സ് കാണാം. ഇതില്‍ ടച്ച് ചെയ്യുമ്പോള്‍ വരുന്ന മൂന്നാമത്തെ ഓപ്ഷനാണ് വാട്ട്സാപ്പ് വെബ്. ഈ വെബ് ഓപ്ഷന്‍ ഓണ്‍ ചെയ്തു നോക്കുക. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്ന വിന്‍ഡോ ആണ് അപ്പോള്‍ വരുന്നതെങ്കില്‍ നിങ്ങളുടെ വാട്ട്സാപ്പ് വെബ് ഡിസേബിള്‍ഡ് ആണെന്നും ആരും വിവരങ്ങള്‍ ചോര്‍ത്തുന്നില്ലെന്ന് ഉറപ്പിക്കാന്‍ സാധിക്കും.
 
അതേസമയം , ലാസ്റ്റ് ആക്റ്റീവ് ടുഡേ @ 12 എ.എം എന്നോ മറ്റോ ആണ് കാണിക്കുന്നതെങ്കില്‍ നിങ്ങളുടെ വാട്ട്സാപ്പ് മറ്റാരോ മോണിറ്റര്‍ ചെയ്യുന്നുണ്ട്. അവസാനം അയാള്‍ നിങ്ങളെ നിരീക്ഷിച്ച സമയം അനുസരിച്ചാണ് ‘ലാസ്റ്റ് സീന്‍’ മാറിമാറി വരുക. ലാസ്റ്റ് ആക്റ്റീവ് ടുഡേ’ എന്ന് കാണുന്നുണ്ടെങ്കില്‍ ആരുടെ ഫോണിലാണ് നമ്മള്‍ കണക്റ്റഡ് ആയിരിക്കുന്നത് എന്ന് അറിയാന്‍ കഴിയില്ലെങ്കിലും ആരുമായെങ്കിലും കണക്റ്റഡാണോ എന്ന് അറിയാന്‍ സാധിക്കും.
 
ഇത്തരത്തിലാണ് കാണിക്കുന്നതെങ്കില്‍ ഏതോ കംപ്യൂട്ടറില്‍ നിങ്ങളുടെ വാട്ട്സാപ്പ് സിങ്കായിട്ടുണ്ടെന്നാണ് അര്‍ഥം. ആ കംപ്യൂട്ടര്‍ ആരാണോ ഉപയോഗിക്കുന്നത്, അവരുടെ നിരീക്ഷണത്തിലാണ് നിങ്ങളെന്നാണ്  അര്‍ത്ഥമാക്കുന്നത്‍. അങ്ങനെ കണ്ടാല്‍ വാട്‌സ്ആപ്പിലെ വെബ് ഓപ്ഷന്‍ സെറ്റിങ്‌സിലെ ലോഗൗട്ട് ഓപ്ഷന്‍ ഉപയോഗിച്ച് ഉടന്‍ തന്നെ ലോഗൗട്ട് ചെയ്യേണ്ടതും ആവശ്യമാണ്.
 
നിങ്ങളുടെ ഫോണ്‍ അണ്‍ലോക്ക് ആയിരുന്ന സമയത്ത് വാട്ട്സാപ്പ് വെബ് എടുത്ത് ക്യുആര്‍ കോഡ് മറ്റാരോ സ്‌കാന്‍ ചെയ്യുകയും കംപ്യൂട്ടറില്‍ വാട്ട്സാപ്പ് വെബ് ആക്റ്റിവേറ്റ് ആക്കിയതുമായിരിക്കും. ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ വാട്ട്സ് സ്‌കാന്‍ എന്ന അപകടകാരിയായ ഒരു ആപ്ലിക്കേഷനുണ്ട്. അത് ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആര്‍ക്കും ചോര്‍ത്താന്‍ കംപ്യൂട്ടര്‍ പോലും ആവശ്യമില്ല. ഫോണ്‍ മാത്രം മതിയെന്നതാണ് വസ്തുത. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്ലൂവെയില്‍ ഗെയിം: കോളേജ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു