Select Your Language

Notifications

webdunia
webdunia
webdunia
webdunia

Whatsapp: ഇനി മെസേജോ സ്റ്റാറ്റസോ നിങ്ങൾക്ക് മിസ്സാകില്ല, പുതിയ ഫീച്ചറുമായി വാട്ട്സാപ്പ്

Whatsapp: ഇനി മെസേജോ സ്റ്റാറ്റസോ നിങ്ങൾക്ക് മിസ്സാകില്ല, പുതിയ ഫീച്ചറുമായി വാട്ട്സാപ്പ്

അഭിറാം മനോഹർ

, തിങ്കള്‍, 9 ഡിസം‌ബര്‍ 2024 (17:30 IST)
വാട്ട്‌സാപ്പിലൂടെ നമ്മള്‍ ആശയവിനിമയം എപ്പോഴും നടത്താറുണ്ടെങ്കിലും ജീവിത തിരക്കുകളില്‍ പല മെസേജുകളും നമ്മള്‍ വായിക്കാതെ മിസ് ആക്കാറുണ്ട്. അതുപോലെ ദിവസവും സുഹൃത്തുക്കളുടെ സ്റ്റാറ്റസുകളും നമ്മള്‍ കാണണമെന്നില്ല. ഇപ്പോഴിതാ ഈ പ്രശ്‌നത്തിന് പരിഹാരമായി അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് വാട്ട്‌സാപ്പ്. വായിക്കാന്‍ വിട്ടുപോയ മെസേജുകളും കാണാനുള്ള സ്റ്റാറ്റസുകളും ഇനി വാട്ട്‌സാപ്പ് നമ്മളെ ഓര്‍മിപ്പിക്കും.
 
 നമ്മള്‍ അധികമായി ആരുമായാണോ ആശയവിനിമയം നടത്താറുള്ളത്. അവരുടെ സ്റ്റാറ്റസുകളെയും മെസേജുകളെയും പറ്റിയാകും വാട്ട്‌സാപ്പ് ഓര്‍മിപ്പിക്കുക.  ഇതിനായി വാട്‌സാപ്പ് നമ്മുടെ ആശയവിനിമയങ്ങള്‍ വിശകലനം ചെയ്യുമെങ്കിലും ഈ വിവരങ്ങള്‍ ബാക്കപ്പിലോ സെര്‍വറിലോ സൂക്ഷിക്കില്ലെന്ന് കമ്പനി പറയുന്നു. വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് ശല്യമാകാത്ത രീതിയില്‍ റിമൈന്‍ഡര്‍ നല്‍കാനാണ് ശ്രമിക്കുന്നത്. ഈ സേവനം ആവശ്യമില്ലാത്തവര്‍ക്ക് റിമൈന്‍ഡര്‍ ഓഫ് ചെയ്ത് വെക്കാനും സാധിക്കും.
 
 വാട്‌സാപ്പ് ബീറ്റാ*2.24.25.29) ഉപഭോക്താക്കള്‍ക്കാണ് ഈ സേവനം ആദ്യം ലഭ്യമാവുക. വൈകാതെ തന്നെ മറ്റ് വേര്‍ഷനുകളിലും ഈ അപ്‌ഡേറ്റ് ലഭ്യമാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Human Rights Day 2024 : നാളെ മനുഷ്യാവകാശ ദിനം: പ്രതിജ്ഞ വായിക്കാം