എ ഐ ഫോട്ടോ എഡിറ്ററും, ചാറ്റ്ബോട്ടും: വാട്ട്സാപ്പ് അടിമുടി മാറുന്നു, പുത്തൻ ഫീച്ചറുകൾ ഉടനെയെത്തും

അഭിറാം മനോഹർ
തിങ്കള്‍, 25 മാര്‍ച്ച് 2024 (18:48 IST)
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള എ ഐ ഫോട്ടോ എഡിറ്റിങ് ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്ട്‌സാപ്പ്. ഇതിന് പുറമെ മെറ്റ എ ഐ സേവനത്തിനോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള സംവിധാനവും ഉള്‍പ്പെടുത്താനാണ് വാട്ട്‌സാപ്പ് ശ്രമിക്കുന്നത്. വാട്ട്‌സാപ്പ് ഫീച്ചര്‍ ട്രാക്കര്‍ വെബ്‌സൈറ്റായ വാബീറ്റ ഇന്‍ഫോയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. വാട്ട്‌സാപ്പിന്റെ വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ 2.24.7.13 അപ്‌ഡേറ്റിലാണ് എഐ ഫീച്ചറുകളുമായി ബന്ധപ്പെട്ട് കോഡ് കണ്ടെത്തിയത്.
 
നിര്‍മാണഘട്ടത്തിലാണ് ഫീച്ചര്‍ എന്നതിനാല്‍ ബീറ്റാ ഉപഭോതാക്കള്‍ക്കും ഈ അപ്‌ഡേഷനുകള്‍ ലഭ്യമായിട്ടില്ല. ഒരു ചിത്രം അയയ്ക്കുന്നതിന് മുന്‍പ് എ ഐ സഹായത്തോടെ എഡിറ്റ് ചെയ്യാനുള്ള സൗകര്യമാകും വാട്ട്‌സാപ്പ് ഒരുക്കുക. കൂടാതെ എ ഐ അടിസ്ഥാനമാക്കി ചാറ്റ് ജിപിടിക്ക് സമാനമായ ചാറ്റ്‌ബോട്ട് സേവനം കൂടി വാട്ട്‌സാപ്പിന്റെ അപ്‌ഡേറ്റുകളിലുണ്ടാകും. ബീറ്റാ ഉപഭോക്താക്കള്‍ക്കാകും ആദ്യം ഈ സേവനം ലഭ്യമാവുക. ഐ ഒ എസ് ഉള്‍പ്പടെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും അതിന് ശേഷം സേവനം ലഭ്യമാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

Actress assault case : നടിയെ ആക്രമിച്ച കേസിൽ 6 പ്രതികൾക്കും 20 വർഷം കഠിന തടവ്, അതിജീവിതയ്ക്ക് 5 ലക്ഷം നൽകണം

വീട്ടില്‍ അമ്മ മാത്രം, ശിക്ഷയില്‍ ഇളവ് വേണമെന്ന് പള്‍സര്‍ സുനി; ചില പ്രതികള്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞു

'ക്രൂരമായ ബലാത്സംഗം നടന്നിട്ടില്ല'; പള്‍സര്‍ സുനിക്കായി അഭിഭാഷകന്‍

വിധി വായിക്കാതെ അഭിപ്രായം വേണ്ട, എല്ലാത്തിനും ഉത്തരമുണ്ടെന്ന് കോടതി, വാദം കഴിഞ്ഞു, വിധി മൂന്നരയ്ക്ക്

Rahul Mamkoottathil : പറയാനുള്ളതെല്ലാം കോടതിയിൽ പറയും, ഇനി അങ്ങോട്ട് പാലക്കാട് തന്നെ : രാഹുൽ മാങ്കൂട്ടത്തിൽ

അടുത്ത ലേഖനം
Show comments