Webdunia - Bharat's app for daily news and videos

Install App

രാത്രിയാകുമ്പോൾ നെറ്റ് സ്പീഡ് കുറയുന്നോ? പരിഹാരമുണ്ട്

രാത്രിയാകുമ്പോൾ ഇന്റർനെറ്റിന്റെ സ്പീഡ് കുറയുന്നുവോ? എങ്ങനെ പരിഹരിക്കാം?

Webdunia
വ്യാഴം, 20 സെപ്‌റ്റംബര്‍ 2018 (15:43 IST)
നിത്യജീവിതത്തിൽ ഇന്റർനെറ്റിന്റെ ഉപയോഗം കൂടിയിരിക്കുകയാണ്. എന്തിനും ഏതിനും നെറ്റിനെ ആശ്രയിക്കുന്നവരാണ് പുതുതലമുറ. രാവിലെ എഴുന്നേൽക്കുമ്പോൾ അവർ ആദ്യം തിരയുന്നതും സെൽ‌ഫോൺ തന്നെ. എഴുന്നേൽക്കുമ്പോൾ മുതൽ കിടന്നുറങ്ങുന്നത് വരെ കൂടെയുണ്ടാകുന്നത് മൊബൈൽ ഫോൺ തന്നെയാകും. 
 
രാത്രിയാകുമ്പോൾ ഇന്റർനെറ്റിന് വേഗത കുറയുന്നത് നമ്മൾ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടാകും. എന്തുകൊണ്ടാണ് രാത്രിയാകുമ്പോൾ നെറ്റിന്റെ സ്പീഡ് കുറയുന്നതെന്ന് പലരും ചിന്തിച്ചിട്ടുണ്ടാകും. ഏറ്റവുമധികം ആളുകൾ ഇന്റർനെറ്റ് ഉപയോഗിക്കുന്ന സമയമായതിനാൽ ആണ് ഇത്തരത്തിൽ സംഭവിക്കുന്നത്. 
 
ഷെയേര്‍ഡ് ഇന്റര്‍നെറ്റ് കണക്ഷനാണ് ഉപയോഗിക്കുന്നതെങ്കില്‍ ഈ പ്രശ്‌നം നേരിടേണ്ടി വരുന്നതാണ്. സാധാരണ ആളുകള്‍ ഫ്രീയാകുന്നത് വൈകുന്നേരവും രാത്രി സമയങ്ങളിലുമാണ്. ഈ സമയമായിരിക്കും അവര്‍ കൂടുതലും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. അങ്ങനെ സാധാരണ രീതിയില്‍ ഇതിന്റെ സ്പീഡ് കുറയാന്‍ സാധ്യത ഏറെയാണ്. ഈ സാഹചര്യത്തില്‍ നിങ്ങള്‍ മറ്റൊരു നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.
 
കേബിള്‍ കണക്ഷനു പകരം സാറ്റ്‌ലൈറ്റ് കണക്ഷനാണ് ഉപയോഗിക്കുന്നതെങ്കില്‍ കാലാവസ്ഥയിലെ മാറ്റങ്ങള്‍ സിഗ്നലിനെ ബാധിക്കും. ഇത് ഇന്റർനെറ്റിന്റെ സ്പീഡ് കുറയാൻ ഒരു കാരണമാകാറുണ്ട്.  
 
വയര്‍ലെസ് റൂട്ടറിന്റെ സ്ഥാനം പലപ്പോഴും ശ്രദ്ധിക്കാറില്ല എന്നത് മറ്റൊരു വസ്തുതയാണ്. ഇത് ശരിയായ സ്ഥാനത്തു വച്ചാല്‍ സിഗ്നലിന്റെ ശക്തി ഉയര്‍ത്താന്‍ സാധിക്കും. എപ്പോഴും ഇത് ഉയര്‍ന്ന ഘട്ടത്തില്‍ വയ്ക്കാന്‍ ശ്രമിക്കുക. ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാൽ ഒരു പരിധി വരെ ഈ പ്രശ്നം മറികടന്ന് പരിഹരിക്കാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments