'വായമൂടെടാ പിസി’- കന്യാസ്ത്രീയെ അധിക്ഷേപിച്ച പൂഞ്ഞാര്‍ എംഎല്‍എയെ തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ
കൊറിയർ തുറന്ന പി സി ഞെട്ടി? ഒന്ന്, രണ്ട്, മൂന്ന്...
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയെ പരസ്യമായി അധിക്ഷേപിച്ച പിസി ജോര്‍ജ്ജ് എംഎല്‍എയെ തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ. പിസിക്കെതിരെ ഫേസ്ബുക്കില്‍ ‘വായമൂടെടാ പിസി’ ക്യാമ്പയിന്‍ തുടങ്ങിയിരിക്കുകയാണ്.
പിസി ജോര്‍ജ്ജിനോട് വായ മൂടിക്കെട്ടാന്‍ ആവശ്യപ്പെട്ട് സെല്ലോടേപ്പുകള്‍ അയച്ചു കൊടുത്താണ് ക്യാമ്പയില്‍ നടക്കുന്നത്. പിസി ജോര്‍ജ്ജിന്റെ സ്ത്രീ വിരുദ്ധപരാമര്‍ശങ്ങള്‍ അവസാനിപ്പിക്കണെമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പിസിക്ക് എതിരായി പോസ്റ്റുകളും വ്യാപകമാണ്.
തനിക്ക് വന്ന കൊറിയറുകളെല്ലാം തുറന്നപ്പോൾ അതിനുള്ളിലെ സെല്ലോടേപ്പുകൾ കണ്ട് അന്തംവിട്ടിരിക്കുകയാണ് പി സിയെന്ന് ട്രോളർമാർ പറയുന്നു.
കഴിഞ്ഞ ദിവസം കോട്ടയം പ്രസ്‌ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പിസി ജോര്‍ജ്, കന്യാസ്ത്രീയെ അധിക്ഷേപിച്ച് സംസാരിച്ചത്. ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയ്ക്ക് പരാതി ഉണ്ടായിരുന്നെങ്കില്‍ ആദ്യ പീഡനം നടന്നപ്പോള്‍ പറയണമെന്നും പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം പരാതി നല്‍കിയത് എന്തുകൊണ്ടാണെന്നുമായിരുന്നു പിസി ജോര്‍ജ്ജിന്റെ ചോദ്യം.